
50കളിലും തിളങ്ങുന്ന ചര്‍മം, ശില്‍പ്പ ഷെട്ടിയുടെ ഫേവറൈറ്റ് ഡ്രിങ്ക്
വർഷങ്ങളായി പിന്തുടരുന്ന യോഗവും ചിട്ടയായ ഡയറ്റിങ്ങും അച്ചടക്കമുള്ള വ്യായാമവുമാണ് തന്റെ ശരീരസൗന്ദര്യത്തിന് പിന്നിലെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്.
ശിൽപ്പ ഷെട്ടിക്ക് 50 വയസു കഴിഞ്ഞെന്ന് പറഞ്ഞാൽ ആരുമൊന്ന് ഞെട്ടും, അവരുടെ പ്രായം 30കളിലെവിടെയോ ലോക്ക് ചെയ്തിരിക്കുകയാണോ എന്നാണ് ആരാധകരുടെ സംശയം. വർഷങ്ങളായി പിന്തുടരുന്ന യോഗവും ചിട്ടയായ ഡയറ്റിങ്ങും അച്ചടക്കമുള്ള വ്യായാമവുമാണ് തന്റെ ശരീരസൗന്ദര്യത്തിന് പിന്നിലെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്.
പോഷകസമ്പന്നവും ആരോഗ്യപ്രദവുമായ ഭക്ഷണം അടങ്ങിയതാണ് ശിൽപ്പ ഷെട്ടിയുടെ ഡയറ്റ്. ഇപ്പോഴിതാ താൻ പതിവായി കുടിക്കുന്ന ആരോഗ്യകരമായ ഒരു ഡ്രിങ്കിന്റെ റെസിപ്പി താരം പങ്കുവെയ്ക്കുകയാണ്.
ചേരുവ
ഒരു കപ്പ് പാല്‍, ഈന്തപ്പഴം (3-4 എണ്ണം), ബ്ലൂ ബെറി ഉണങ്ങിയത് (6 എണ്ണം), ഓട്സ് (രണ്ട് ടേബിൾ സ്പൂൺ), ഏത്തപ്പഴം (ഒരെണ്ണം), വെള്ളത്തിൽ കുതിർത്തുവച്ച ചിയ സീഡ്സ് (രണ്ട് ടേബിൾ സ്പൂൺ).
തയ്യാറാക്കുന്ന വിധം
ആദ്യം മൂന്നോ നാലോ ഈന്തപ്പഴം വെള്ളത്തിൽ കുതിർത്തു വയ്ക്കുക. മറ്റൊരു പാത്രത്തില്‍ ചിയാ സീഡ് വെള്ളത്തിൽ കുതിര്‍ത്തു വയ്ക്കാം.
ഒരു കപ്പ് പാലിലേയ്ക്ക് ഉണങ്ങിയ ബ്ലൂ ബെറി ചേര്‍ക്കുക.അതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ ഓട്സും ഒരു ഏത്തപ്പഴം ചെറിയ കഷ്ണങ്ങളാക്കിയതും ചേർത്ത് അരച്ചെടുക്കാം. ഇതിലേയ്ക്ക് കുതിര്‍ത്ത ഈന്തപ്പഴം ചേര്‍ത്ത് അരച്ചെടുക്കാം. ഒരു ഗ്ലാസിലേയ്ക്ക് വെള്ളത്തിൽ കുതിർത്ത ചിയാ വിത്ത് ചേർക്കാം. അതിലേക്ക് അരച്ചെടുത്ത മിശ്രിതം കൂടി ചേര്‍ത്ത് വിളമ്പാം. പുറമെ നട്സും കൂടി ചേര്‍ത്ത് കഴിക്കാം.
ആരോഗ്യ ഗുണങ്ങൾ
നാരുകൾ, പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമാണ് ഈ ഡ്രിങ്ക്.
ചർമത്തെ ഹൈഡ്രേറ്റ് ചെയ്തു നിർത്തുന്നതിനൊപ്പം രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.
ദഹനാരോഗ്യം മെച്ചപ്പെടുത്തി വിശപ്പ് ശമിപ്പിക്കുന്നതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നത് ഇത് തടയും.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Shilpa Shetty Fitness; healthy drink
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

രാത്രിയിൽ സിങ്കിൽ പാത്രങ്ങൾ ഇട്ടിട്ട് കിടക്കാറുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

80s ചിത്രങ്ങള്‍ നിര്‍മിക്കാനുള്ള വൈദ്യുതി ചെലവ് കേട്ടാല്‍ ഞെട്ടും, എഐ ട്രെന്‍ഡുകളുടെ സാമൂഹിക, പാരിസ്ഥിതിക ആഘാതം വലുത്

