
ദിവസത്തിൽ എത്ര തവണ മുഖം കഴുകാം? ഈ അബദ്ധങ്ങൾ ഒഴിവാക്കണം
ചർമത്തിൽ അടങ്ങിയ പ്രകൃതിദത്ത എണ്ണയാണ് ചർമത്തിന് സംരക്ഷണ കവചം ഒരുക്കുന്നത്.

മുഖത്തിനാണ് നമ്മൾ ചർമസംരക്ഷണത്തിൽ ഏറ്റവും പ്രാധാന്യം നൽകുന്നത്. എന്നാൽ മുഖത്ത് വെള്ളമൊഴിച്ചു കഴുകുന്ന ലളിതമായ ശീലം പോലും ചിലപ്പോൾ തിരിച്ചടിയാകാം. ചൂടുവെള്ളം മുതൽ അമിതമായി സ്ക്രബ് ചെയ്യുന്നതു പോലുള്ള അബദ്ധങ്ങൾ ചർമത്തിന് വരൾച്ചയും പ്രകോപനവും ഉണ്ടാക്കാം.
മുഖം കഴുകുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കാം
അണുബാധ
ദശലക്ഷക്കണക്കിന് ബാക്ടീരിയകളാണ് നമ്മുടെ കൈകളില്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നത്. ആ കൈകൾ മുഖത്ത് സ്പര്‍ശിക്കുമ്പോള്‍ ബാക്ടീരിയ, അഴുക്ക്, എണ്ണ പോലുള്ളവയും ചർമത്തിലേക്ക് പടരുന്നു. ഏറ്റവും മികച്ച മാർഗം കൈകൾ മുഖത്ത് സ്പർശിക്കുന്നത് ഒഴിവാക്കുക എന്നതാണ്.
പ്രകൃതിദത്ത എണ്ണ
ചർമത്തിന്റെ സ്വാഭാവിക പിഎച്ച് ലെവൽ ഏകദേശം 4.7 മുതൽ 5.75 വരെയാണ്. ചർമത്തിൽ അടങ്ങിയ പ്രകൃതിദത്ത എണ്ണയാണ് ചർമത്തിന് സംരക്ഷണ കവചം ഒരുക്കുന്നത്. എന്നാല്‍ കഠിനമായ ക്ലെന്‍സര്‍ ഉപയോഗിക്കുമ്പോൾ ഇവ ഇല്ലാതാകാനും ചർമത്തിലെ പിഎച്ച് സന്തുലിതാവസ്ഥ തകര്‍ക്കുകയും വരൾച്ച, പ്രകോപനം, പൊട്ടൽ എന്നിവയിലേക്ക് നയിക്കുകയും ചെയ്യും. ചര്‍മത്തിന്‍റെ തരം അനുസരിച്ച് ക്ലെന്‍സര്‍ തിരഞ്ഞടുക്കേണ്ടത് പ്രധാനമാണ്.
മുഖം അമിതമായി വൃത്തിയാക്കരുത്
ചർമം വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണെങ്കിലും, അമിതമായി ചർമം കഴുകുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അമിതമായി വിയർക്കുകയോ കനത്ത മാലിന്യങ്ങൾ ഏൽക്കുകയോ ചെയ്തിട്ടില്ലെങ്കിൽ, ദിവസത്തിൽ രണ്ടുതവണയിൽ കൂടുതൽ മുഖം വൃത്തിയാക്കേണ്ടതില്ല. അമിതമായി മുഖം കഴുകുന്നത് ചര്‍മത്തിലെ പ്രകൃതിദത്ത എണ്ണ ഇല്ലാതാകാനും ഇത് വരള്‍ച്ച, മുഖക്കുരു എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നു.
WHAT TO READ NEXT

കണ്ണിന് താഴെയുള്ള കറുപ്പ് അകറ്റാൻ ചില കുക്കുമ്പർ ടെക്നിക്സ്
ചൂടുവെള്ളം ഒഴിവാക്കുക
മുഖത്ത് ചൂടുവെള്ളം ഒഴിച്ചു കഴുകുന്നതാണ് ചിലരുടെ ശീലം. ഇത് ചർമത്തിന്റെ സ്വാഭാവിക ഈർപ്പം നഷ്ടപ്പെടുത്തുകയും വരൾച്ച, എക്സിമ പോലുള്ള അവസ്ഥകൾ വഷളാക്കുകയും ചെയ്യും. ചൂടുവെള്ളം ചർമത്തിന്റെ ലിപിഡ് ആവരണത്തെ നശിപ്പിക്കുകയും ഇത് ട്രാൻസ്‌എപിഡെർമൽ ജലനഷ്ടം വർധിപ്പിക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Things to avoid while washing face
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



