
ഇരുന്നിരുന്ന് വയറു ചാടിയോ? കുറയ്ക്കാൻ മൂന്ന് പാനീയങ്ങൾ
മൂന്ന് പാനീയങ്ങൾ ചേർക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

ഇരുന്ന് ജോലി ചെയ്യുന്നവരുടെ ഒരു പ്രധാന പ്രശ്നമാണ് വയറു ചാടുന്നത്. കുടവയറും അമിതവണ്ണവും പലരെയും അസ്വസ്ഥതപ്പെടുത്താറുണ്ട്. അമിതവണ്ണം പലതരത്തിലുള്ള രോഗങ്ങളെയും വിളിച്ചു വരുത്തും. ജോലിത്തിരക്കിനിടെ പലപ്പോഴും വ്യായാമത്തിലും ഡയറ്റിലും വിട്ടുവീഴ്ച ചെയ്യുന്ന ശീലം ഗുണകരമല്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. വ്യായാമത്തിനൊപ്പം ഡയറ്റിൽ ഈ മൂന്ന് പാനീയങ്ങൾ ചേർക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
ത്രിഫല കുതിര്‍ത്ത വെള്ളം
കടുക്ക, നെല്ലിക്ക, താന്നി എന്നിവ ചേര്‍ന്നതാണ് ത്രിഫല. ഇതില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ അമിതവണ്ണത്തെ കുറയ്ക്കുന്നതിനും ടോക്സിന് പുറന്തള്ളുന്നതിനും സഹായിക്കുന്നു. ശരീരത്തിന്റെ മെറ്റബോളിസത്തെ വര്‍ധിപ്പിക്കുന്നതിനും അതോടൊപ്പം തന്നെ വിഷ വസ്തുക്കളെ പുറന്തള്ളുന്നതിനും സഹായിക്കുന്നു. തലേന്ന് രാത്രി ഒരു ഗ്ലാസ് ത്രിഫല കുതിര്‍ക്കുക. അടുത്ത ദിവസം രാവിലെ ഇത് വെറും വയറ്റില്‍ കുടിക്കാവുന്നതാണ്. പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ക്കും ഇത് സഹായിക്കുന്നതാണ്.
നാരങ്ങാവെള്ളം
ചെറുചൂടു വെള്ളത്തിൽ നാരങ്ങ നീര് പഴിഞ്ഞു വെറും വയറ്റിൽ കുടിക്കുന്നത് മെറ്റബോളിസം വർധിപ്പിക്കാൻ സഹായിക്കുന്നു. ഇതിൽ അടങ്ങിയ വിറ്റാമിൻ സി പ്രതിരോധശേഷി കൂട്ടാനും മികച്ചതാണ്. മാത്രമല്ല ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ഇത് സഹായിക്കും. ഇത് ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമാണ്.
WHAT TO READ NEXT

വറ്റൽമുളക് ഇനി പൂത്തു പോകുമെന്ന ടെൻഷൻ വേണ്ട, പുതിയ ടെക്നിക്കുണ്ട്
ഇഞ്ചി ചായ
ഇഞ്ചി ചായ ദഹനാരോഗ്യം മെച്ചപ്പെടുത്താൻ മികച്ചതാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. മാത്രമല്ല വളരെ പെട്ടെന്ന് കലോറി കുറയ്ക്കാനും ഇത് സഹായിക്കും. ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്ന കാര്യത്തില്‍ എന്തുകൊണ്ടും ഉറപ്പുള്ള പരിഹാരമാണ് ഇഞ്ചിച്ചായ. ദിവസവും രാവിലെ ഒരു ഗ്ലാസ്സ് കുടിക്കാവുന്നതാണ്.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Weight loss Tips: Three drinks that helps to reduce belly fat
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


