മുട്ടയെക്കാൾ പ്രോട്ടീൻ, ഈ പച്ചക്കറികൾ നിസാരക്കാരല്ല

ഒരു കപ്പ് വേവിച്ച കൂണിൽ നിന്ന് ഏകദേശം 5-7 ഗ്രാം പ്രോട്ടീൻ ലഭിക്കും.

Broccoli and Cauliflower, Protein
Broccoli and Cauliflower, ProteinMeta AI Image
Edited by :അഞ്ജു സി വിനോദ്‌
Last Updated :18 ഡിസംബർ 2025, 5:42 pm IST

ശരീരത്തിന് വളരെ പ്രധാനപ്പെട്ട പോഷകമാണ് പ്രോട്ടീൻ. എല്ലുകള്‍, പേശികള്‍, ചര്‍മം, രക്തം എന്നിവയുടെ വളര്‍ച്ചയ്ക്ക് പ്രോട്ടീന്‍ നിർണായകമാണ്. മുട്ടയാണ് പ്രോട്ടീന്റെ മികച്ച ഉറവിടമായി കണക്കാക്കുന്നത്. എന്നാൽ മുട്ടയിൽ ഉള്ളതിനെക്കാൾ പ്രോട്ടീൻ അടങ്ങിയ പച്ചക്കറികളുമുണ്ട്.

മുരിങ്ങ

നമ്മുടെ സാമ്പാറിലും കറികളിലുമൊക്കെ സ്ഥിരസാന്നിധ്യമായ മുരിങ്ങക്കായ പ്രോട്ടീന്‍ സമ്പന്നമാണ്. 100 ഗ്രാം മുരിങ്ങയിലയില്‍ ഏകദേശം 9 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, കാൽസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവയും മുരിങ്ങയിൽ അടങ്ങിയിട്ടുണ്ട്.

കൂണുകൾ

കൂണുകളിൽ ഉയർന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് വേവിച്ച കൂണിൽ നിന്ന് ഏകദേശം 5-7 ഗ്രാം പ്രോട്ടീൻ ലഭിക്കും. കൂടാതെ വിറ്റാമിനുകൾ, സെലിനിയം, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ് കൂണുകള്‍. അവ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും കാൻസർ വിരുദ്ധ ഗുണങ്ങൾ ഉള്ളവയുമാണ്.

ചീര

നിരവധി പോഷകങ്ങള്‍ അടങ്ങിയ ചീര പ്രോട്ടീന്‍റെ മികച്ച ഉറവിടമാണ്. ഒരു കപ്പ് വേവിച്ച ചീരയിൽ ഏകദേശം 5.4 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പച്ച ചീരയും അതുപോലെ ചുവന്ന ചീരയുമൊക്കെ ആരോഗ്യത്തിന് പല തരത്തിലുള്ള ഗുണങ്ങള്‍ ചെയ്യും.

കോളിഫ്ലവര്‍

ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഒന്നാണ് കോളിഫ്ലവര്‍. പൊട്ടാസ്യം, മാംഗനീസ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, കാല്‍സ്യം, വിറ്റാമിനുകള്‍ സി, കെ, ഇരുമ്പ് എന്നിവ കൂടാതെ സിനിഗ്രിനും ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

പയർ

പ്രോട്ടീനുകളുടെയും നാരുകളുടെയും സമ്പന്നമായ ഉറവിടമാണ് പയര്‍ വര്‍ഗങ്ങള്‍. ഇവയ്ക്ക് കൊഴുപ്പും കൊളസ്‌ട്രോളും വളരെയധികം കുറവാണ്. മാംഗനീസ്, കോപ്പര്‍, ഫോസ്ഫറസ്, ഫോളേറ്റ്, സിങ്ക്, ഇരുമ്പ്, മഗ്‌നീഷ്യം എന്നിവയും കടല, പയര്‍ വര്‍ഗങ്ങളില്‍ ധാരാളമായുണ്ട്. ഒരു കപ്പ് വേവിച്ച പയറിൽ ഏകദേശം 8 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.

News Now

Summary

Vegetables that contains more protein than egg

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates