
ഗുണങ്ങള്‍ കേട്ട് നേരെ വിറ്റാമിന്‍ ഇ ഗുളിക വാങ്ങാന്‍ ഓടരുത്, ഡോസ് കൂടിയില്‍ അര്‍ബുദത്തിന് കാരണമാകാം
ഇത്തരം സപ്ലിമെന്റുകളിൽ ഉള്ളത് ഓൾ-റാക്-ആൽഫ-ടോക്കോഫെറോൾ ആണ്.

സ്വയം ചികിത്സ ആപത്ത് വിളിച്ചു വരുത്തും. ചർമ സംരക്ഷണത്തിനായി പ്രിസ്ക്രിപ്ഷൻ ഇല്ലാതെ വാങ്ങിക്കഴിക്കുന്ന വിറ്റാമിൻ ഇ ഗുളികകൾ ചിലപ്പോൾ ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിവെച്ചേക്കാം. ആൽഫ-ടോക്കോഫെറോൾ എന്നും വിറ്റാമിൻ ഇ-യെ അറിയപ്പെടുന്നു. ഇത് ചർമത്തിലെ ഫ്രീ റാഡിക്കൽ കേടുപാടുകൾ തടയുന്നതിലും ശരീരകോശങ്ങളെ സംരക്ഷിക്കുന്നതിലും പ്രധാന പങ്കു വഹിക്കുന്നു.
കൂടാതെ വിറ്റാമിൻ ഇ തിളക്കവും യുവത്വവുമുള്ള ചർമത്തെ പ്രോത്സാഹിപ്പിക്കുന്നു. ചർമത്തിൻ്റെ ഘടന, ഇലാസ്തികത, ദൃഢത എന്നിവയെ പിന്തുണയ്‌ക്കുന്ന പ്രോട്ടീനെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. വിറ്റാമിൻ ഇ യുടെ ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾ മുടി കൊഴിച്ചിൽ തടയുകയും കേടുപാടുകൾ ഇല്ലാതാക്കാനും സഹായിക്കും. വിറ്റാമിൻ ഇ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നതിലൂടെ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
എന്നാൽ ഈ ഗുണങ്ങളെല്ലാം കേട്ട് നേരെ വിറ്റാമിൻ ഇ ഗുളിക വാങ്ങാൻ പോകുന്നത് മണ്ടത്തരമാണ്. കാരണം ഇത്തരം സപ്ലിമെന്റുകളിൽ ഉള്ളത് ഓൾ-റാക്-ആൽഫ-ടോക്കോഫെറോൾ ആണ്. ശരീരത്തിൽ വിറ്റാമിൻ ഇയുടെ കുറവുണ്ടെങ്കിൽ മാത്രം ആരോഗ്യവിദഗ്ധരുടെ നിർദേശ പ്രകാരം വിറ്റാമിൻ സപ്ലിമെൻ്റുകൾ ഉപയോഗിക്കാം.വിറ്റാമിൻ ഇ സപ്ലിമെന്റുകളുടെ ഡോസ് കൂടിയാൽ പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ഉയർന്ന രക്തസമ്മർദം, ഓക്കാനം, വയറിളക്കം, വയറുവേദന, ക്ഷീണം, തലകറക്കം, കാഴ്ച മങ്ങൽ, തലവേദന എന്നിവയിലേക്ക് നയിക്കാം. പ്രതിദിനം 400 ഐയു വിൽ കൂടുതൽ അളവിൽ സ്ഥിരമായി വിറ്റാമിൻ ഇ ഗുളികൾ കഴിക്കുന്നത് അർബുദത്തിന് വരെ കാരണമായേക്കാം.
വിറ്റാമിൻ ഇ ഗുളിക പുറമെ ചർമത്തിൽ പുരട്ടുമ്പോഴും ശ്രദ്ധിക്കുക. നേരിട്ട് പുരട്ടാതെ മോയ്‌സ്‌ചറൈസർ അല്ലെങ്കിൽ വെളിച്ചെണ്ണ ചേർത്ത് നേർപ്പിച്ച ശേഷം പുരട്ടുക. ഇല്ലെങ്കിൽ ചർമത്തിൽ അസ്വസ്തകൾ അനുഭവപ്പെടാം. പഴം, പച്ചക്കറി, മുട്ട, മാംസം എന്നിവയിൽ പ്രതൃകി ദത്തമായി വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
തിരക്ക് പറഞ്ഞ് ആചാരം മാറ്റാനാവില്ല; ഗുരുവായൂര്‍ ഉദയാസ്തമന പൂജ മാറ്റരുതെന്ന് സുപ്രീം കോടതി; ദേവസ്വത്തിന് തിരിച്ചടി

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

165 കിലോമീറ്റര്‍ വരെ റേഞ്ച്, മൂന്ന് വേരിയന്റ്, നിരവധി ആനുകൂല്യങ്ങള്‍; ട്രിയോണ്‍ ഇലക്ട്രിക് സ്കൂട്ടര്‍ ഡെലിവറി ആരംഭിച്ചു

'ആ ശബ്ദം ചെവിയില്‍ മുഴങ്ങിയത് മറക്കില്ല'; നാന പടേക്കറും വിനായകനും ഒരുമിക്കാനിരുന്ന സിനിമ; ഉള്ളുനീറി സംവിധായകന്



