
നന്നായി ഉറങ്ങണോ? ഈ ഭക്ഷണങ്ങൾ കഴിക്കൂ
ആഴ്ചയിൽ മൂന്നോ അതിലധികമോ രാത്രികളിൽ ഉറങ്ങാൻ സാധിക്കാതെവരുകയോ മൂന്നു മാസത്തിലധികം ഈ അവസ്ഥ നീണ്ടു നിൽക്കുകയോ ചെയ്യുന്നത് ഗുരുതരമായ ഉറക്കമില്ലായ്മയായി കരുതണം...

നല്ല ഉറക്കം ലഭിക്കാതെ പല പ്രശ്നങ്ങളും അനുഭവിക്കുന്നവർ ഏറെയാണ്. സമ്മർദം മൂലവും ചുറ്റുപാടുകളിലുണ്ടാകുന്ന മാറ്റം കൊണ്ടുമൊക്കെ ഉറക്കമില്ലായ്മ ഉണ്ടാകാറുണ്ട്. എന്നാൽ ദീർഘകാല ഇൻസോമ്നിയ അത്ര നിസാരമായി കരുതരുത്. ആഴ്ചയിൽ മൂന്നോ അതിലധികമോ രാത്രികളിൽ ഉറങ്ങാൻ സാധിക്കാതെവരുകയോ മൂന്നു മാസത്തിലധികം ഈ അവസ്ഥ നീണ്ടു നിൽക്കുകയോ ചെയ്യുന്നത് ഗുരുതരമായ ഉറക്കമില്ലായ്മയായി കരുതണം. മഗ്നീഷ്യം, കാൽസ്യം, സിങ്ക്, ചില ബി വൈറ്റമിനുകൾ തുടങ്ങിയ പോഷകങ്ങൾ ഉറക്കത്തിനു സഹായിക്കും. നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കുന്നതും നല്ലതാണ്.
പാൽ - പാലിൽ അടങ്ങിയ ട്രിപ്റ്റോഫാൻ, മെലാടോണിൻ എന്നിവ നല്ല ഉറക്കം സമ്മാനിക്കും. ചെറു ചൂട് പാൽ കുടിക്കുന്നത് നല്ലതാണ്.
വാൾനട്ട് - വാൾനട്ടിൽ മെലാടോണിൻ ധാരാളമുണ്ട്. അതുകൂടാതെ വാൾനട്ടിലെ ഫാറ്റി ആസിഡുകളും ഉറക്കത്തിനു സഹായിക്കും. വാൾനട്ടിലുള്ള ആൽഫാ– ലിനോലെനിക് ആസിഡ് എന്ന ഒമേഗ 3 ഫാറ്റി ആസിഡ് ഡിഎച്ച്എ ആയി മാറും, ഇത് സെറാടോണിന്റെ ഉൽപാദനം വർധിപ്പിക്കാൻ സഹായിക്കും.
ബാർലിഗ്രാസ് പൊടിച്ചത് - ബാർലിച്ചെടിയുടെ ഇലകൾ പൊടിച്ചത് ഉറക്കത്തിന് നല്ലതാണ്. കാൽസ്യം, ട്രിപ്റ്റോഫാൻ, സിങ്ക്, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങി ഉറക്കം പ്രോത്സാഹിപ്പിക്കുന്ന നിരവധി സംയുക്തങ്ങൾ ഇതിലുണ്ട്.
പഴം - മഗ്നീഷ്യം, ട്രിപ്റ്റോഫാൻ, വൈറ്റമിൻ ബി 6, അന്നജം, പൊട്ടാസ്യം ഇവയെല്ലാം അടങ്ങിയ പഴം ഉറക്കം സമ്മാനിക്കാൻ നല്ലതാണ്.
ചിയ സീഡ്സ് - ട്രിപ്റ്റോഫാൻ ധാരാളം അടങ്ങിയ ചിയ സീഡ്സ് കുതിർത്ത് കഴിക്കുന്നത് നല്ല ഉറക്കത്തിനും മെച്ചപ്പെട്ട മാനസികാരോഗ്യത്തിനും നല്ലതാണ്.
മത്തങ്ങാക്കുരു - മത്തങ്ങാക്കുരുവിൽ നിന്ന് ട്രിപ്റ്റോഫാൻ ലഭിക്കും. ഉറക്കത്തിനു സഹായിക്കുന്ന അമിനോ ആസിഡ് ആണിത്. കൂടാതെ സിങ്ക്, കോപ്പർ, സെലെനിയം എന്നിവയും മത്താങ്ങാക്കുരുവിലുണ്ട്, ഇവയും സുഖകരമായ ഉറക്കം സമ്മാനിക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

'സമരാഗ്നി'യിൽ ഡൽഹി; 'തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ


