
വലിയ മെനക്കേടില്ലാതെ തടി കുറയ്ക്കാം, അത്താഴത്തിന് ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അത്താഴത്തിന് ശേഷമുള്ള ചില ശീലങ്ങൾ ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

തടി കുറയ്ക്കാൻ കർശന ഡയറ്റും വ്യായാമങ്ങളും പിന്തുടരുന്നവരാണ് മിക്കയാളുകളും. എന്നാൽ കർശന നിയന്ത്രണങ്ങൾ ഒരു പരിധി കഴിഞ്ഞാൽ മടുപ്പാവുകയും പാതി വഴിയിൽ ഉപേക്ഷിക്കേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്യും. പകരം ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവരുന്നത് ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും.
അത്താഴത്തിന് ശേഷമുള്ള ചില ശീലങ്ങൾ ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
അത്താഴം വൈകുന്നേരം ഏഴ് മണിക്കുള്ളിൽ കഴിക്കുക. അത്താഴം വൈകി കഴിക്കുന്നത് തടി കൂടാനും വയറു ചാടാനും കാരണമാകും.
അത്താഴം ലളിതമാക്കുന്നതാണ് നല്ലത്. അത് ദഹനം വേഗത്തിലാക്കാനും ഉറക്കം മെച്ചപ്പെടുത്താനും സഹായിക്കും. അത്താഴത്തിന് വറുത്തതും പൊരിച്ചതും കാര്‍ബോ ഹൈഡ്രേറ്റുകളും കൊഴുപ്പുകളും ഒഴിവാക്കുന്നത് നല്ലതാണ്.
അത്താഴം കഴിഞ്ഞ് കുറഞ്ഞത് രണ്ട് മണിക്കൂറിന് ശേഷമായിരിക്കണം ഉറങ്ങേണ്ടത്.
WHAT TO READ NEXT

എത്ര ശ്രമിച്ചിട്ടും തടി കുറയാത്തതിന്റെ കാരണം ഈ ശീലങ്ങളാകാം
അത്താഴം കഴിഞ്ഞ ഉടൻ ഉറങ്ങാൻ കിടക്കുന്നതിന് പകരം, ചെറിയൊരു നടത്തത്തിന് പോകാം. അത്താഴത്തിന് ശേഷം 20 മിനിറ്റ് മിതമായ രീതിയിൽ നടക്കുന്നത് ദഹനം പെട്ടെന്നാകാൻ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് തടയാൻ നടത്തത്തിനു കഴിയും.
WHAT TO READ NEXT

വെള്ളം കുടിച്ചാൽ തടി കുറയും! യാഥാർഥ്യമെന്ത്
ശരീരത്തിൽ ഗ്ലൂക്കോസിൻ്റെ അളവ് കൂടുമ്പോൾ ഇൻസുലിൻ ഹോർമോൺ ഉത്പാദിപ്പിക്കപ്പെടും. ഇത് തടയാൻ നടക്കുന്നതിലൂടെ സാധിക്കും. ഭക്ഷണം കഴിച്ച് 30 മുതൽ 60 മിനിറ്റ് വരെ ആകുമ്പോൾ ഗ്ലൂക്കോസിൻ്റെ അളവ് ഏറ്റവും കൂടുതലാകും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ നടത്തം ഒരു നല്ല വഴിയാണ്. അത്താഴ ശേഷം മിനിമം 20 മിനിറ്റ് നടക്കുന്നത് ശരീരഭാരം കുറയ്ക്കാനും കലോറി കുറയ്ക്കാനും സഹായിക്കും.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Weight loss Tips: Things to remember after dinner
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

