
'കിളി പോയ' അവസ്ഥയിലാണോ? പിന്നിൽ തലച്ചോറിൻ്റെ കളിയാണ്
ആവശ്യത്തിന് ഉറക്കം കിട്ടാതെ വരുമ്പോൾ തലച്ചോറ് സെറിബ്രോസ്പൈനൽ ഫ്ലൂയിഡ് എന്ന രാസസംയുക്തം പുറപ്പെടുവിക്കും.

ചില സമയങ്ങളിൽ കാര്യങ്ങൾ ഒന്നു മനസ്സിലാക്കിയെടുക്കാൻ പതിവിനെക്കാൾ കൂടുതൽ ആവർത്തി പരിശ്രമിക്കേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്. ഏതാണ്ട് കിളി പോയ അവസ്ഥ എന്നൊക്കെ നമ്മൾ തമാശയായി പറയുന്ന ഈ സാഹചര്യത്തിന് പിന്നിൽ തലച്ചോറാണ്. തലച്ചോറ് മൈക്രോ സ്ലീപ് മോഡിലേക്ക് പോകുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഉറക്കക്കുറവ് തന്നെയാണ് ഇതിന്റെ പിന്നിൽ.
ആവശ്യത്തിന് ഉറക്കം കിട്ടാതെ വരുമ്പോൾ തലച്ചോറ് സെറിബ്രോസ്പൈനൽ ഫ്ലൂയിഡ് എന്ന രാസസംയുക്തം പുറപ്പെടുവിക്കും. ഇത് നമ്മുടെ ശ്രദ്ധ കേന്ദീകരിക്കാനുള്ള ശേഷിയെ ബാധിക്കുന്നതാണെന്ന് നേച്ചർ ന്യൂറോസയൻസസ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വിശദീകരിക്കുന്നു.
ഇത് യഥാർഥത്തിൽ നമ്മൾ ഉറങ്ങുമ്പോഴാണ് തലച്ചോർ പുറപ്പെടുവിക്കുന്നത്. എന്നാൽ ഉറക്കനഷ്ടം ക്രമീകരിക്കാൻ തലച്ചോർ സ്വയം മൈക്രോ സ്ലീപ് മോഡിയേക്ക് പോകാൻ ഇത് ഉപയോഗപ്പെടുത്തുന്നു.
WHAT TO READ NEXT

പകൽ സമയത്ത് ഉറക്കം വരാറുണ്ടോ?
രാത്രിയിൽ നന്നായി ഉറങ്ങിയവർ, ഉറക്കത്തിൽ തടസ്സം നേരിട്ടവർ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളാക്കി തിരിച്ചായിരുന്നു പഠനം. തൊട്ടടുത്ത ദിവസം കാര്യങ്ങൾ ചെയ്യുമ്പോഴുള്ള ശരീരത്തിന്റെയും മസ്തിഷ്കത്തിന്റെയും പ്രവർത്തനങ്ങൾ എപ്രകാരമാണെന്ന് ഇഇജിയിലൂടെ പരിശോധിച്ചു.
WHAT TO READ NEXT

ഒരു ദിവസം ഉറങ്ങിയില്ലെങ്കിൽ എന്തു സംഭവിക്കും!
ഹൃദയമിടിപ്പ്, ശ്വസനനിരക്ക്, കൃഷ്ണമണിയുടെ വലിപ്പം തുടങ്ങിയവയും പരിശോധിച്ചു. തുടർന്ന് പഠനത്തിൽ പങ്കെടുത്തവരുടെ ഏകാഗ്രത പരിശോധിക്കാനുള്ള ചില ടെസ്റ്റുകളും ചെയ്തു. ശേഷമാണ് ഉറക്കക്കുറവ് നേരിട്ടവർക്ക് കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള ശേഷി കുറഞ്ഞതായി കണ്ടെത്തിയത്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
what is Brain micro sleep
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


