പനിയും ജലദോഷവും ഉള്ളപ്പോൾ വർക്കൗട്ട് ചെയ്യാമോ?

വ്യായാമം ചെയ്യുന്നത്‌ പ്രതിരോധ സംവിധാനത്തിന്‌ കൂടുതല്‍ സമ്മര്‍ദമുണ്ടാക്കി പനിയുടെ ദൈര്‍ഘ്യം കൂടാന്‍ ഇടയാക്കാം

fever
പനിയും ജലദോഷവും ഉള്ളപ്പോൾ വർക്കൗട്ട് ചെയ്യാമോ?
Last Updated :20 October 2024, 1:24 pm IST
Edited by :Anju

പനിയും ജലദോഷവുമൊക്കെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാം. എന്നാല്‍ പനിയുള്ളപ്പോള്‍ വര്‍ക്കൗട്ട് ചെയ്യുമോ എന്നത് പലര്‍ക്കും തോന്നുന്ന ഒരു സംശയമാണ്. ദിവസവും വര്‍ക്കൗട്ട് ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ഒരു ദിവസം പോലും വര്‍ക്കൗട്ട് മുടങ്ങുന്നത് ചിന്തിക്കാന്‍ കഴിയാത്തതാണ്.

പനി വരുമ്പോള്‍ ശരീരത്തിന്‌ വിശ്രമം നല്‍കണമെന്നാണ്‌ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുള്ളത്‌. ഈ സമയത്ത്‌ വ്യായാമം ചെയ്യുന്നത്‌ പ്രതിരോധ സംവിധാനത്തിന്‌ കൂടുതല്‍ സമ്മര്‍ദമുണ്ടാക്കി പനിയുടെ ദൈര്‍ഘ്യം കൂടാന്‍ ഇടയാക്കാം. എന്നാല്‍ മൂക്കൊലിപ്പ്‌, തൊണ്ട വേദന പോലുള്ള ലഘുവായ പ്രശ്‌നങ്ങളെ ഉള്ളൂവെങ്കില്‍ മിതമായ വര്‍ക്ക്‌‌ഔട്ട്‌ ചെയ്യാം. എന്നാല്‍ അണുബാധ പകരുന്നത് തടയാന്‍ ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ശരീരവേദന, പനി, ക്ഷീണം തുടങ്ങിയവ ഉള്ളപ്പോള്‍ ശരീരത്തിന് വിശ്രമം നല്‍കേണ്ടത് പ്രധാനമാണ്.

പനിയും ചുമയുമൊക്കെ വരുമ്പോള്‍ ശ്വാസകോശ അണുബാധയ്‌ക്കുള്ള സാധ്യത കണക്കിലെടുത്ത്‌ കഠിന വ്യായാമങ്ങള്‍ കര്‍ശനമായി ഒഴിവാക്കണം. ഓട്ടം, ഹൈ ഇന്റന്‍സിറ്റി ഇന്റര്‍വല്‍ ട്രെയ്‌നിങ്‌, ഭാരം ഉയര്‍ത്തല്‍, റെസിസ്‌റ്റന്‍സ്‌ വ്യായാമങ്ങള്‍ എന്നിങ്ങനെയുള്ള കാര്‍ഡിയോവാസ്‌കുലര്‍ വ്യായാമങ്ങള്‍ ശ്വാസകോശത്തില്‍ ഉയര്‍ന്ന സമ്മര്‍ദമുണ്ടാക്കാം. പനിക്ക് ശേഷം യോഗ, സ്ട്രെച്ചിങ്, നടത്തം പോലുള്ള ചെറിയ വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now