പോഷകങ്ങളുടെ പവര്‍ഹൗസ്; കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പാലു കുടിക്കുന്നതിന് കണക്കുണ്ട്

ഇന്ത്യയിലാണ് ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉൽപാദിപ്പിക്കുന്നത്

World milk day
ലോക ക്ഷീര ദിനം
Last Updated :1 June 2024, 4:19 pm IST

ഇന്ന് ലോക ക്ഷീര ദിനം. പാലിനെ ആ​ഗോളഭക്ഷണമായി അം​ഗീകരിക്കേണ്ടതിന്റെ പ്രാധാന്യം ലക്ഷ്യമിട്ടുകൊണ്ടാണ് ലോകമെമ്പാടും ക്ഷീര ദിനം ആചരിക്കുന്നത്. ശരീര വളർച്ചയ്ക്കും എല്ലുകളുടെ ബലത്തിനും മസിലുകളുടെ പ്രവർത്തനത്തിനും ആവശ്യമായ പ്രോട്ടീൻ, കാത്സ്യം, വിറ്റാമിൻ ഡി, പൊട്ടാസിയം തുടങ്ങിയ നിരവധി പോഷകങ്ങളാൽ സമ്പന്നമാണ് പാൽ. ഒരു സമീകൃത ആഹാരം എന്നതിലുപരി പാൽ ഇന്ന് നമ്മുടെ സംസ്കാരത്തിന്റെ ഭാ​ഗവും നിരവധി ആളുകളുടെ ജീവനോപാധി കൂടിയുമാണ്. ഇന്ത്യയിലാണ് ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉൽപാദിപ്പിക്കുന്നത്.

ആ​ഗോളതലത്തിൽ 24.64 ശതമാനം പാല്‍ ഉൽപാദിപ്പിക്കപ്പെടുന്നത് ഇന്ത്യയിൽ നിന്നാണ്. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ 58 ശതമാനമാണ് ഇന്ത്യയിൽ പാൽ ഉൽപാദനം കൂടിയത്. ഏതാണ് 230.58 ദശലക്ഷം ടൺ പാൽ ആണ് ഇന്ത്യയിൽ ഇന്ന് ഉൽപാദിപ്പിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഫുഡ് ആന്റ് അ​ഗ്രികൾച്ചര്‍ ഓര്‍ഗനൈസേഷൻ (എഫ്എഎ) 2001ആണ് ജൂൺ ഒന്ന് ക്ഷീരദിനമായി അം​ഗീകരിച്ചത്.

കുട്ടികളുടെ വളർച്ചാഘട്ടത്തിൽ പാൽ ഉപഭോ​ഗം വലിയ പങ്കു വഹിക്കുന്നുണ്ട്. എന്നാല്‍ വളരുന്നത് അനുസരിച്ച് പാൽ ഉപഭോ​ഗത്തിന്‍റെ അളവിലും വ്യത്യാസപ്പെട്ടിരിക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

  • ഒന്നു മുതൽ രണ്ട് വയസു വരെ പ്രായമായ കുട്ടികൾ ദിവസവും 2-3 കപ്പ് പാൽ കുടിക്കണമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ നിർദേശിക്കുന്നത്. ഇത് കുട്ടികളുടെ തലച്ചോറിന്റെ വികാസത്തിനും ശരീരത്തിന്റെ വളർച്ചയ്ക്കും സഹായിക്കും.

  • രണ്ട് മുതൽ എട്ട് വയസ്സു വരെ പ്രായമായ കുട്ടികൾ ദിവസവും രണ്ട് കപ്പ് ( 16 ഔൺസ്) പാൽ അല്ലെങ്കിൽ അതിന് തുല്യമായ പാൽ ഉൽപ്പന്നങ്ങൾ കഴിക്കണം. കൊഴുപ്പു കുറഞ്ഞതോ കൊഴുപ്പ് ഇല്ലാത്തതോ ആയ പാൽ ഈ സമയത്ത് നൽകുന്നതായിരിക്കും നല്ലത്.

  • ഒൻപത് മുതൽ 18 വരെ പ്രായമായ കുട്ടികൾ ഒരു ദിവസം മൂന്ന് കപ്പ് (24 ഔൺസ്) പാൽ കുടിക്കണം. ഇത് കുട്ടികളുടെ പെട്ടെന്നുള്ള വളർച്ചയ്ക്ക് സഹായകരമാണ്.

  • മുതിർന്നവർ (19 മുതൽ 50 വയസ്സ്) ഒരു ദിവസം 3 കപ്പ് പാൽ അല്ലെങ്കിൽ അതിന് തുല്യമായ പാൽ ഉൽപ്പന്നങ്ങൾ കഴിക്കണം.

  • അൻപതിനു മുകളിൽ പ്രായമായവർ ദിവസം മൂന്ന് കപ്പ് വീതം പാൽ അല്ലെങ്കിൽ അതിന് തുല്യമായ പാൽ ഉൽപ്പന്നങ്ങൾ കഴിക്കണം. കൊഴുപ്പ് കുറഞ്ഞ പാൽ ഉൽപ്പന്നങ്ങൾ കഴിക്കുന്നതാണ് നല്ലത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now