10 വർഷം നീട്ടി വളർത്തിയ മുടി, വെട്ടിയപ്പോൾ സൂപ്പർ സർപ്രൈസ്; വൈറൽ വിഡിയോ

സമൂഹമാധ്യമങ്ങളിൽ വൈറലായി 10 വയസുകാരന്റെ ഹെയർകട്ട്

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:20 am IST
Edited by :migrator

നീട്ടി വളർത്തിയ ഇടതൂർന്ന മുടി. ഒറ്റനോട്ടത്തിൽ പെൺകുട്ടിയാണെന്നെ പറയൂ. ജീവിതത്തിൽ ഇതുവരെ മുടിയിൽ കത്രിക അടുപ്പിട്ടില്ലാത്ത 10 വയസുകാരന്റെ തലമുടി ആദ്യമായി വെട്ടുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

അത്രയും നാൾ കഷ്‌ടപ്പെട്ട് വളർത്തിയ മുടി ഒറ്റയടിക്ക് വെട്ടുകയെന്ന് പറഞ്ഞാൽ കുറച്ചധികം വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. സങ്കടപ്പെട്ട് ആദ്യം വിങ്ങിപ്പൊട്ടിയെങ്കിലും പിന്നീട് അത് സന്തോഷത്തിലേക്ക് വഴി മാറി. പുതിയ ഹയർ സ്റ്റൈലിൽ തനിക്കുണ്ടായ മാറ്റം അവനെ അമ്പരപ്പിച്ചു.

ഹയർ സ്റ്റൈൽ ഇഷ്ടപ്പെതോടെ അവൻ സന്തോഷിച്ച് ചിരിതൂകാൻ തുടങ്ങി. നിമിഷങ്ങൾക്കുള്ളിൽ അത് വരെ അവന്റെ മുഖത്തുണ്ടായിരുന്ന സങ്കടം സന്തോഷത്തിലേക്ക് മാറിയ കാഴ്‌ച സമൂഹമാധ്യമങ്ങളെയും സന്തോഷത്തിലാക്കി. ഫാബിയോസ ലൈഫ് എന്ന ഫെയ്‌സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്‌ത വിഡിയോ 3.5 മില്യൺ ആളുകളാണ് ഇതിനോടകം കണ്ടത്. 

നിരവധി പേരാണ് വിഡിയോയിൽ പ്രതികരിച്ച് രം​ഗത്തെത്തിയത്. ഇത്ര ചെറുപ്പത്തിൽ കുട്ടികൾക്ക് ഇത്രയും നീട്ടി മുടി വളർത്തുന്നത് അവർക്ക് ബുദ്ധിമുട്ടായിരിക്കുമെന്നായിരുന്നു ഒരാളുടെ കമന്റ്. അതേസമയം പുതിയ ഹയർ സ്റ്റൈലിൽ കുട്ടി കൂടുതൽ സന്ദരനായിരിക്കുന്നുവെന്നും കമന്റുകൾ വന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now