
ആകാശച്ചാട്ടത്തിനിടെ ആകാശനടത്തം; 23കാരിയുടെ അഭ്യാസ പ്രകടനം വൈറൽ
സ്കൈ ഡൈവിങ്ങിൽ മികച്ച പരിശീലനം ലഭിച്ച ആളാണ് മജ കുസിന്‍സ്‌ക

സാഹസിക സഞ്ചാരികള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു വിനോദമാണ് സ്കൈ ഡൈവിങ്. മതിയായ സുരക്ഷയോടെ പ്രത്യേക ട്രെയിനിങ് ലഭിച്ചവരാണ് സ്കൈ ഡൈവിങ് ചെയ്യുക. ഇത്തരം നിരവധി വിഡിയോകള്‍ സോഷ്യല്‍മീഡിയയിലടക്കം വൈറലാവാറുണ്ട്.
എന്നാല്‍ ആകാശച്ചാട്ടത്തിനിടെ ആകാശനടത്തമായാലോ!. ഭൂമിയിലെന്ന പോലെ ആകാശത്ത് വളരെ കൂളായി 23കാരിയായ മജ കുസിന്‍സ്‌ക നടക്കുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ പറക്കുന്നത്. എക്‌സിലൂടെ പങ്കുവെച്ച വിഡിയോ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകള്‍ കണ്ട് അത്ഭുതപ്പെട്ടു.
SKY WALKING. Wow Amazing
â Science (@ScienceGuys_) December 24, 2023
(via kuczynska.maja/TT) pic.twitter.com/cQOeBAYT7Y
സ്കൈ ഡൈവിങ്ങിൽ മികച്ച പരിശീലനം ലഭിച്ച ആളാണ് മജ കുസിന്‍സ്‌ക. ഇന്‍സ്റ്റഗ്രാമിലൂടെ ഇത്തരത്തിലുള്ള ആകാശ പ്രകടനങ്ങളുടെ വിഡിയോ മജ പങ്കുവെക്കാറുണ്ട്. മുന്‍പ് താന്‍ ഒരു ജിംനാസ്റ്റിക്സ് ആയിരുന്നു. അതുകൊണ്ട് കുറച്ച് വായുവില്‍ പരീക്ഷിക്കാമെന്ന് കരുതി എന്ന കുറിപ്പോടെ ആകാശത്തു കൂടി നടക്കുന്ന മറ്റൊരു വിഡിയോ മജ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



