പാസ്പോർട്ടിനും വിസയ്ക്കുമായി കാത്തിരിക്കുകയാണ് വിദ്യാർത്ഥിനിയായ ജോ

ജോയും ഡേവിഡും
Last Updated :20 January 2024, 8:52 am IST

News Now

ഓൺലൈനിൽ പരിചയപ്പെട്ട 77കാരനുമായി വിവാഹത്തിനൊരുങ്ങി 20കാരി. ‘ജോ’ എന്ന യുവതിയാണ് 77കാരനായ ഡേവിഡിനെ പങ്കാളിയാക്കാൻ ഒരുങ്ങുന്നത്. മ്യാൻമാർ സ്വദേശിയാണ് ജോ. 

ഡേറ്റിങ് സൈറ്റ് വഴി പരിചയം

18 മാസങ്ങൾക്ക് മുമ്പ് ഇവർ ഒരു ഡേറ്റിങ് സൈറ്റ് വഴിയാണ് ഡേവിഡും ജോയും പരിചയപ്പെട്ടത്. ഓൺലൈനിൽ തന്റെ പഠനത്തിനാവശ്യമായ സാമ്പത്തിക സഹായം നല്കാൻ കഴിയുന്ന ഒരാളെ തിരയുകയായിരുന്നു ജോ. ഡേവിഡാകട്ടെ ഒരു നേരംപോക്കിന് സമയം കൊല്ലാൻ ആളെ കിട്ടുമോ എന്ന് അന്വേഷിക്കുകയായിരുന്നു. അങ്ങനെ അവർ തമ്മിൽ പരിചയപ്പെട്ടു. ഇവർ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല. നേരിട്ടുകണ്ടാലുടൻ വിവാഹം ചെയ്യുമെന്നാണ് ജോ പറയുന്നത്. പഠനം പൂർത്തിയാക്കിയതിന് ശേഷം പാസ്പോർട്ടിനും വിസയ്ക്കുമായി കാത്തിരിക്കുകയാണ് വിദ്യാർത്ഥിനിയായ ജോ.

ഹൃദയംകൊണ്ട് ചെറുപ്പം

ഡേവിഡ് ഒരു മ്യൂസിക് പ്രൊഡ്യൂസറാണ്. ജോയുടെ പഠനചിലവുകൾ ഡേവിഡാണ് ഇപ്പോൾ വഹിക്കുന്നത്.  ഇംഗ്ലണ്ടിലെത്തിയ ശേഷമാകും വിവാഹമെന്നാണ് റിപ്പോർട്ടുകൾ. പ്രായവ്യത്യാസത്തിലുപരി തമ്മിൽ ശക്തമായ അടുപ്പമുണ്ടെന്നും ഇനിയുള്ള ജീവിതം ഒരുമിച്ച് ജീവിച്ച് തീർക്കുമെന്നും ഇവർ പറയുന്നു. ഞാൻ ഹൃദയംകൊണ്ട് വളരെ ചെറുപ്പമാണ്. എനിക്ക് നിരവധി ചെറുപ്പക്കാരായ പങ്കാളികളുണ്ടായിട്ടുണ്ട്, ഡേവിഡ് പറഞ്ഞു. രണ്ട് പേർ പ്രണയത്തിലാകുന്നതിനെ എന്തിനാണിങ്ങനെ വിശകലനം ചെയ്യുന്നതെന്ന് ചോദിക്കുകയാണ് ഡേവിഡ്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates