
'പുഴ കടന്ന് കാട്ടിലേക്ക്', നൂറ് കണക്കിന് ആനകളുടെ സഞ്ചാരം; അപൂര്‍വ വീഡിയോ
രാജ്യത്തെ ഏറ്റവും വലിയ നദികളില്‍ ഒന്നായ ബ്രഹ്മപുത്ര നദിയുടെ കിലോമീറ്ററുകളോളം വീതി വരുന്ന ഭാഗത്താണ് ആനകള്‍ കൂട്ടത്തോടെ മറുകര ലക്ഷ്യമാക്കി നീന്തിയത്.

അഞ്ചോ ആറോ ആനകള്‍ പുഴ നീന്തി കടക്കുന്നത് കണ്ടിട്ടുണ്ട്. ഇപ്പോള്‍ നൂറ് കണക്കിന് ആനകള്‍ കൂട്ടത്തോടെ വലിയ നദി നീന്തി കടക്കുന്ന ദൃശ്യമാണ് വൈറലാകുന്നത്. രാജ്യത്തെ ഏറ്റവും വലിയ നദികളില്‍ ഒന്നായ ബ്രഹ്മപുത്ര നദിയുടെ കിലോമീറ്ററുകളോളം വീതി വരുന്ന ഭാഗത്താണ് ആനകള്‍ കൂട്ടത്തോടെ മറുകര ലക്ഷ്യമാക്കി നീന്തിയത്.
സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. അസം ജോര്‍ഘട്ട് ജില്ലയിലാണ് ആനകള്‍ കൂട്ടത്തോടെ ബ്രഹ്മപുത്ര നദി മുറിച്ചുകടന്നത്. ഏകദേശം നൂറ് കണക്കിന് ആനകള്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ നദിതുറമുഖമായ നിമതി ഘട്ടിന് സമീപമാണ് ആനകളുടെ കൂട്ടത്തോടെയുള്ള നീന്തല്‍.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കാലാവസ്ഥയിലെ മാറ്റം കൊണ്ടാകാം ആനകള്‍ കൂട്ടത്തോടെ പുഴ നീന്തി കടന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. തീറ്റ തേടി മറുകരയിലേക്ക് ആനകള്‍ കൂട്ടത്തോടെ പോയതാകാം. ഇതില്‍ നിരവധി കുട്ടിയാനകളും ഉള്‍പ്പെടുന്നു. നന്നായി നീന്താന്‍ കഴിവുള്ള മൃഗമാണ് ആനയെന്നും വിദഗ്ധര്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Related News


നൂറ് ശതമാനവും എഥനോളില്‍, വരുന്നു ടൊയോട്ട ഇന്നോവ ഹൈക്രോസ് ഫ്ളെക്സ് ഫ്യുവല്‍; ലോഞ്ച് അടുത്തമാസം

'ഒരു മരത്തിൽ നൂറ് തവണ എന്നെ കയറ്റിച്ച ആളാണ്, നീ വൺ മോർ പറഞ്ഞ സ്ഥിതിക്ക് തീരുമാനമായി'; നിവിൻ പറഞ്ഞതു കേട്ട് ടെൻഷനായെന്ന് സൂരി




