ആര്‍ത്തലച്ച് മഴവെള്ളം, ജീവന്‍ പണയം വെച്ച് പിഞ്ചു കുഞ്ഞുങ്ങളെ രക്ഷിക്കുന്ന അമ്മ എലി ( വീഡിയോ)

കുഞ്ഞുങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് എടുത്തു മാറ്റുന്ന അമ്മ എലിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു

കുഞ്ഞുങ്ങളെ രക്ഷിക്കുന്ന അമ്മ എലി/ വീഡിയോ ചിത്രം
Last Updated :20 January 2024, 8:34 am IST
Edited by :migrator

അമ്മയ്ക്ക് തന്‍കുഞ്ഞ് പൊന്‍കുഞ്ഞാണ്. അത് ഏതൊരു ജീവിക്കായാലും. കനത്ത മഴയില്‍ വെള്ളം കുതിച്ചുയര്‍ന്ന് , മാളം വെള്ളത്തിൽ മുങ്ങിയതോടെ നവജാത ശിശുക്കളായ കുഞ്ഞുങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് എടുത്തു മാറ്റുന്ന അമ്മ എലിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. 

മാളത്തില്‍ വെള്ളം നിറഞ്ഞ് പൊന്തു വരുമ്പോഴും അതൊന്നും വകവെക്കാതെ പടികള്‍ക്കിടയിലെ മാളത്തിലേക്ക് നുഴഞ്ഞുകയറി കുഞ്ഞുങ്ങളെ കടിച്ചെടുത്ത് സുരക്ഷിതമായ സ്ഥലത്ത് കൊണ്ടിടുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now