
News Now
കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

'കിഫ്ബി... ധൂർത്തിന്റെ സ്വതന്ത്ര സാമ്രാജ്യം', രാഹുൽ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

നിക്ഷേപകനിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു; സഹകരണസംഘം പ്രസിഡന്റ് അറസ്റ്റിൽ

മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ മഴ തുടരും
വിമാനത്താവളത്തില് സുരക്ഷാ പരിശോധനകള്ക്കിടെ ഓടക്കുഴല് നാദം കേട്ടാല് എങ്ങനെ ഇരിക്കും. എന്നാല് ഇങ്ങനെയൊരു സംഭവം നടന്നു. രാജസ്ഥാനിലെ റായ്പൂര് വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനക്കിടെ ഓടക്കുഴല് വായിക്കുന്ന യുവാവിന്റെ വിഡിയോ വൈറലായിരിക്കുകയാണ്.
വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാര് യാത്രക്കാരന്റെ ലഗേജ് പരിശോധിച്ചപ്പോള് ബാഗില് ഓടക്കുഴലുകളുടെ വലിയ ശേഖരം കണ്ടെത്തുകയായിരുന്നു. എന്നാല് അപ്രതീക്ഷിതമായണ് അതിലൊന്ന് എടുത്ത് ആ യുവാവ് ഓടക്കുഴല് വായിച്ചത്. വൈറലായ വിഡിയോയില് രാജസ്ഥാനിലെ ഓടക്കുഴല് കലാകാരന് മെഹബൂബാണുള്ളത്. ബോളിവുഡ് ഗാനമായ 'തേരി മിട്ടി'ക്ക് ഈണമാണ് മെഹബൂബ് ഓടക്കുഴല് വായിച്ച് ശ്രദ്ധനേടിയത്. വിഡിേയാ ഇന്സ്റ്റാഗ്രാമില് 44 ദശലക്ഷത്തിലധികം കാഴ്ചക്കാരെ നേടിയിട്ടുണ്ട്.
സുരക്ഷാ ഉദ്യോഗസ്ഥര് മെഹബൂബിന്റെ ലഗേജ് പരിശോധിക്കുന്നതോടെയാണ് വിഡിയോ ആരംഭിക്കുന്നത്, ബാഗില് നിറയെ ഓടക്കുഴലുകളാണ്. ഇതില് നിന്ന് ഒരെണ്ണം എടുത്തായിരുന്നു ആരാധക ശ്രദ്ധ പിടിച്ചു പറ്റിയ മെഹബൂബിന്റെ പ്രകടനം. 'റായ്പൂരിലെ എയര്പോര്ട്ട് ജീവനക്കാരുടെ അഭ്യര്ത്ഥനപ്രകാരം, ഞങ്ങള് ഒരു ചെറിയ പെര്ഫോര്മന്സ് നടത്തി! സംഗീത പ്രേമികളുമൊത്തുള്ള രസകരമായ ഒരു സംഗീത നിമിഷം,'' മെഹബൂബ് വിഡിയോ പങ്കുവെച്ച് കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'അമേരിക്കയില് പോകാന് പണം കണ്ടെത്തിയവര്, ഇന്ത്യയില് തിരിച്ചെത്താന് സമ്പാദിക്കുന്നു'; യുവതിയുടെ വൈറല് വിഡിയോ

മെസി സമാനകളില്ലാത്ത റെക്കോർഡ് പുസ്തകം, മുല്ലപ്പെരിയാറിൽ സമഗ്ര സുരക്ഷാ പരിശോധന, ആന്റണി രാജുവിന് നിർണായകം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

