'സമയക്കുറവോ? ഇല്ലേയില്ല'; ദിനചര്യകള്‍ തുറന്നു പറഞ്ഞ് ഐശ്വര്യ റായി
ദിനചര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഐശ്വര്യ റായി

ഫാഷൻ രംഗത്തും സിനിമാ രംഗത്തു തന്റേതായ സ്ഥാനം എപ്പോഴും നിലനിർത്തുന്ന വ്യക്തിയാണ് ഐശ്വര്യ റായ് ബച്ചൻ (Aishwarya Rai Bachchan). 78-ാമത് കാൻ ചലച്ചിത്രമേളയിൽ ഐശ്വര്യ റായ് ഇത്തവണ എത്തിയത് സ്റ്റൈലിഷ് ലുക്കുകളോടെയായിരുന്നു. മനീഷ് മൽഹോത്രയും ഗൗരവ് ഗുപ്തയുമൊരുക്കിയ കസ്റ്റം മേഡ് ഡ്രസ്സുകളിലുള്ള താരത്തിന്റെ വരവ് ഫാഷൻ ലോകത്ത് ചർച്ചയായിരുന്നു. നടിയും അമ്മയുമായ ഐശ്വര്യ കാനിന്റെ സ്ഥിരം സാന്നിധ്യങ്ങളിലൊരാളാണ്.
കാനിലെ ചിത്രങ്ങൾക്കപ്പുറം ഐശ്വര്യയുടെ വ്യക്തിജീവിതവും ജീവിതശൈലിയുമാണ് ഇപ്പോൾ ചർച്ച വിഷയം. ഒരു അഭിമുഖത്തിനിടെ തിരക്കിട്ട ജിവതത്തിൽ പ്രത്യേകം ദിനചര്യകളുണ്ടോ എന്ന ചോദ്യത്തിന് ഐശ്വര്യ നൽകിയ മറുപടിയാണ് ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. “എന്റെ ഒരു ദിവസം തുടങ്ങുന്നത് രാവിലെ 5.30നാണ്. അതെപ്പോഴും ഒരുപോലെ തന്നെയാണ്," എന്നായിരുന്നു താരത്തിന്റെ വാക്കുകൾ. "സ്ത്രീകളായ നാം ഒരേ ദിവസം തന്നെ പലതരം വേഷങ്ങളിൽ ജീവിക്കുന്ന വ്യക്തികളാണ്. സമയമല്ല നമ്മൾ നോക്കുന്നത്, ചെയ്യുന്ന പ്രവൃത്തികൾ കൃത്യമായും വ്യക്തമായും ആഗ്രഹിച്ചത് പോലെയും ചെയ്യുക എന്നാണെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു.
മാതാവായും അഭിനേത്രിയുമായും പ്രവർത്തിക്കുകയും, ലോകം ചുറ്റി യാത്ര ചെയ്യുകയും ചെയ്യുന്ന ഐശ്വര്യയ്ക്ക്, ഒരിക്കൽ പോലും സമയം കുറവാണെന്ന് തോന്നിയിട്ടില്ല. വൈവിധ്യമാർന്ന ഉത്തരവാദിത്വങ്ങൾ നിറഞ്ഞിട്ടും പോസിറ്റീവ് ആറ്റിറ്റ്യൂഡ് എന്നും നിലനിർത്തുന്ന വ്യക്തികൂടിയണ് ഐശ്വര്യ. കൃത്യമായ ജിവിത ശൈലിയും ആത്മാഭിമാനവും നിശ്ചയദാർഢ്യവുമാണ് ഐശ്വര്യയുടെ സൗന്ദര്യത്തിന്റെ രഹസ്യമന്ത്രം എന്ന ചർച്ചയിലാണ് ഐശ്വര്യയുടെ ആരാധകരും ഫാഷൻ ലോകവും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

Related News

'ഫെയ്സ് യോഗയെങ്കിലും ചെയ്തു കൂടേ'; പാരീസ് ഫാഷൻ വീക്കിന് പിന്നാലെ ഐശ്വര്യ റായ്ക്കെതിരെ ബോഡി ഷെയിമിങ്
