
കേരളത്തിലെ ബാഹുബലി ദോശ കണ്ട് 'വായില്‍ വെള്ളമൂറി'; ഡ്രോണ്‍ ഡെലിവറി സ്വപ്നം കണ്ട് ആനന്ദ് മഹീന്ദ്ര- വൈറല്‍ വിഡിയോ
ബാഹുബലി ദോശയെ പറ്റിയുള്ള ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റ് ആണ് ചര്‍ച്ചയായത്

ഇന്ന് കടമക്കുടിയുടെ പെരുമ കടല്‍ കടന്നിരിക്കുകയാണ്. കടമക്കുടിയുടെ മനോഹര ചിത്രങ്ങള്‍ വ്യവസായി ആനന്ദ് മഹീന്ദ്ര സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതോടെയാണ് കടമക്കുടി കൂടുതൽ പ്രശസ്തി നേടിയത്. ഇന്നിപ്പോള്‍ കേരളത്തിലെ ബാഹുബലി ദോശയെ പറ്റിയുള്ള ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റ് ആണ് ചര്‍ച്ചയായത്.
തിരുവനന്തപുരം കിളിമാനൂരുള്ള ചട്നി മാമി റെസ്റ്റോറന്റില്‍ ലഭിക്കുന്ന ബാഹുബലി ദോശയുമായി ബന്ധപ്പെട്ട് എക്സിലാണ് ആനന്ദ് മഹീന്ദ്ര വിഡിയോ പങ്കുവെച്ചത്. 'രുചികരമായ ഭക്ഷണം കഴിച്ച അനുഭവത്തിനായി മാത്രം യാത്ര ചെയ്യാന്‍ ഞാന്‍ ശുപാര്‍ശ ചെയ്യാറില്ല. ഒരു പക്ഷേ എന്റെ പേരക്കുട്ടി വരുന്നുണ്ടെന്നതും അവന് ഒരു ദോശ പ്രേമിയാണെന്നതും കൊണ്ടാകാം ഇത്. ഞായറാഴ്ചത്തെ ഭക്ഷണം ഒന്നിച്ച് കഴിക്കാന്‍ കുടുംബത്തെ ചട്ണി മാമിയിലേക്ക് ടെലിപോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ച് പോകുന്നു. അല്ലെങ്കില്‍ സ്വിഗ്ഗിക്കോ സൊമാറ്റയ്ക്കോ സംസ്ഥാനങ്ങള്‍ കടന്നുള്ള ഡ്രോണ്‍ ഡെലിവറി സര്‍വീസ് തുടങ്ങിക്കൂടെ. അതെ, അതെ ദോശ തണുത്തുപോകുമെന്ന് എനിക്കറിയാം. എങ്കിലും... ആര്‍ക്കറിയാം?'- ആനന്ദ് മഹീന്ദ്ര എക്സില്‍ കുറിച്ചു.
I donât often recommend travelling to locations solely for a culinary experienceâ¦
— anand mahindra (@anandmahindra) August 9, 2026
Maybe this one is because my grandson is visiting & heâs a dosa fanatic.
But I have to say, Iâd love to be able to teleport the family to âChutney Maamiâ for grabbing this Sunday bite together.⦠pic.twitter.com/D5UlQ9RF5P
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
anand mahindra bahubali dosa post viral
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഞാനും മമ്മൂട്ടിയും ഒറ്റ ഫ്രെയിമിൽ, അത് പറയുമ്പോൾ എന്റെ ശബ്ദമിടറി, ഉറപ്പായും കണ്ണ് നിറഞ്ഞിരുന്നു'; സന്തോഷം പങ്കുവച്ച് ആനന്ദ് മന്മഥൻ

'വീട്ടില്‍ പോയി നിന്റെ ഭാര്യയോട് പറ'; അവഹേളിക്കാന്‍ ശ്രമിച്ച യൂട്യൂബറുടെ വായടപ്പിച്ച് അഞ്ജലി ആനന്ദ്


