
കരടിക്കുടുംബം റോഡിന് നടുവിൽ; ബൈക്ക് നിർത്തി ദൃശ്യങ്ങൾ പകർത്തി യുവാവ്; പാഞ്ഞടുത്ത് അമ്മക്കരടി (വീഡിയോ)
കരടിക്കുടുംബം റോഡിന് നടുവിൽ; ബൈക്ക് നിർത്തി ദൃശ്യങ്ങൾ പകർത്തി യുവാവ്; പാഞ്ഞടുത്ത് അമ്മക്കരടി (വീഡിയോ)
തമിഴ്നാട്ടിലെ നീലഗിരി മലനിരകളുടെ ഭംഗി ആസ്വദിച്ചും അതു പകർത്തിയും തേയിലത്തോട്ടത്തിലൂടെ ബൈക്കിലെത്തിയ യുവാവിനെ കാത്തിരുന്നത് മറ്റൊരു കാഴ്ച. നീലഗിരിയുടെ തണുപ്പിലലിഞ്ഞ് വണ്ടിയോടിച്ച് മുന്നോട്ടെത്തിയപ്പോൾ റോഡിൽ ഒരു കരടിക്കുടുംബമാണ് യുവാവിനെ കാത്തിരുന്നത്.
അമ്മക്കരടിയും രണ്ട് കുഞ്ഞുങ്ങളുമായിരുന്നു റോഡിൽ നിന്നത്. കരടികളെ കണ്ടതോടെ യുവാവ് ബൈക്ക് നിർത്തി.
വണ്ടി നിർത്തി യുവാവ് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. അമ്മക്കരടി യുവാവിന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു. യുവാവ് കുറച്ചുകൂടി മുന്നോട്ടെത്തിയപ്പോൾ മറ്റു രണ്ട് കരടികളും റോഡിൽ നിന്ന് മുകളിലേക്ക് കയറി ഓടിമാറാൻ ശ്രമിച്ചു. എന്നാൽ അമ്മക്കരടി യുവാവിനു നേരെ പാഞ്ഞടുക്കുകയായിരുന്നു. ഭയന്നുപോയ യുവാവ് അപ്പോൾ തന്നെ ബൈക്ക് പിന്നോട്ടെടുത്തു. പിന്നീടുള്ള ദൃശ്യം വ്യക്തമല്ല. വ്യവസായി ആനന്ദ് മഹീന്ദ്രയാണ് ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.
Somewhere in the Nilgiris... Wait till the end of the clip if you want to feel an adrenaline rush...To the @jawamotorcycles team: We need to introduce a âBear Chargeâ warning on our bikes... pic.twitter.com/Zy24TuBroF
â anand mahindra (@anandmahindra) June 24, 2021
അമ്മക്കരടിയും കുട്ടികളുമായിരുന്നു ഇത്. സ്ലോത്ത് ബെയർ വിഭാഗത്തിൽ പെടുന്ന കരടികളാണിവ. ഇവയ്ക്ക് കാഴ്ചശക്തി കുറവാണെങ്കിലും ഘ്രാണശക്തിയിൽ മുന്നിലാണ്.
Both are safe. The rider while on his way back home. Still bears in the same vicinity. pic.twitter.com/n1tcAhTzQE
â Ahmed Sayeed (@sayeed4470) June 24, 2021
യാത്രയ്ക്കിടയിൽ വന്യ മൃഗങ്ങളെ കണ്ടാൽ അവയുമായി നിശ്ചിത അകലം പാലിക്കാൻ യാത്രക്കാർ ശ്രദ്ധിക്കണമെന്നും വീഡിയോ മുന്നറിയിപ്പ് നൽകുന്നു. നിലവിൽ ബെക്ക് യാത്രികനും കരടികളും സുരക്ഷിതരാണെന്ന് മറ്റൊരു ട്വിറ്റർ ഉപയോക്താവ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം

മാസം ഏഴായിരം രൂപ നിക്ഷേപിക്കാമോ? പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ; പെന്‍ഷനാക്കി മാറ്റാനും അവസരം

'തെറ്റു ചെയ്തത് എത്ര ഉന്നതർ ആയാലും നടപടി ഉറപ്പ്, ഇനിയും ഓര്‍ക്കാത്തവർ ഉണ്ടെങ്കില്‍ വിനാശകാലെ വിപരീതബുദ്ധി'


