
ഇന്ത്യൻ റൊട്ടിയുണ്ടാക്കി നെയ്യും കൂട്ടി ഒരു പിടി, അടിപൊളിയെന്ന് ബിൽഗേറ്റ്‌സ്; വീഡിയോ
ഇൻസ്റ്റാഗ്രാമിൽ അമേരിക്കൻ സെലിബ്രിറ്റി ഷെഫ് ഈഥൻ ബെർനാഥിനൊപ്പം ബിൽ ഗേറ്റ്സ് റൊട്ടിയുണ്ടാക്കുന്ന വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.

ഇന്ത്യൻ റൊട്ടി നെയ്യും കൂട്ടി അടിച്ച് മൈക്രോ സോഫ്റ്റ് സ്ഥാപകനായ ബിൽഗേറ്റ്‌സ്. ഇൻസ്റ്റാഗ്രാമിൽ അമേരിക്കൻ സെലിബ്രിറ്റി ഷെഫ് ഈഥൻ ബെർനാഥിനൊപ്പം ബിൽ ഗേറ്റ്സ് റൊട്ടിയുണ്ടാക്കുന്ന വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ഞങ്ങൾ രണ്ടു പേരും ചേർന്ന് അടിപൊളിയായി ഇന്ത്യൻ റൊട്ടി ഉണ്ടാക്കിയെന്ന ക്യാപ്‌ഷനോടെയാണ് ബിൽഗേറ്റ്‌സ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഗോതമ്പ് കുഴയ്‌ക്കുന്നത് മുതൽ തവയിൽ റൊട്ടിയുണ്ടാക്കുന്നത് വരെ ഈഥനൊപ്പം ബിൽ ഗേറ്റ്‌സും കൂടി. പാചകത്തിനിടെ രസകരമായ ചില വർത്തമാനങ്ങളും ഇരുവരും നടത്തുന്നുണ്ട്.
'എന്നാണ് അവസാനമായി പാചകം ചെയ്‌തതെന്ന് ഓർമ്മയുണ്ടോ?' എന്ന ഈഥന്റെ ചോദ്യത്തിന് 'സൂപ്പ് ചൂടാക്കുന്നത് പാചകമായി കണക്കിലെടുത്താൽ സ്ഥിരമായി പാചകം ചെയ്യാറുണ്ടെന്നായിരുന്നു തമാശരൂപേണയുള്ള ബിൽഗേറ്റ്സിന്റെ മറുപടി. വീഡിയോ ഇതിനോടകം ലക്ഷങ്ങളാണ് കണ്ടത്. വീഡിയോയ്‌ക്കൊപ്പം പങ്കുവെച്ച കുറിപ്പിൽ ഇന്ത്യയിലെ ഗോതമ്പ് കർഷകരോടും അദ്ദേഹം നന്ദി പറഞ്ഞു.
ഈഥൻ ഇന്ത്യയിലെ ബിഹാറിൽ പോയി തിരിച്ചു വന്നു. അവിടുത്തെ കർഷകരെ പരിചയപ്പെട്ടുവെന്നും 'ദിദി കി രസോയി' കമ്മ്യൂണിറ്റി കാന്റീനിലുള്ള സ്ത്രീകളാണ് ഈഥനെ നല്ല റൊട്ടിയുണ്ടാക്കാൻ പഠിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കള്ളാടി മണ്ണിടിച്ചിൽ: മൂന്ന് മാസം കഴിഞ്ഞിട്ടും വാടകസഹായമില്ലാതെ ഒമ്പത് കുടുംബങ്ങൾ

സെഞ്ച്വറിക്കൊപ്പം കോഹ്ലിയുടെ റെക്കോര്‍ഡും തകര്‍ത്ത് ശ്രേയസ് അയ്യര്‍; ഈ പട്ടികയില്‍ ഇനി ഒന്നാമന്

Jantar Mantar Protest: രാഹുൽഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാഗ്നിയിൽ ഡൽഹി

'ഒരു ഫ്ളോയിലങ്ങ് പറഞ്ഞുപോയതാ...'; മുഖ്യമന്ത്രിയുടെ 'ആന്‍ജിയോപ്ലാസ്റ്റി'യില്‍ ജോസ് ചാക്കോയുടെ മറുപടി



