
കയറിൽ തൂങ്ങി വിവാഹ വേദിയിൽ വധുവിന്റെ കിടിലൻ എൻട്രി; 'സ്‌പൈഡർ വുമൺ' എന്ന് സോഷ്യൽമീഡിയ
വധു വിവാഹ വേദിയിൽ എത്തിയത് കയറിൽ തൂങ്ങി

വിവാഹം എല്ലാവരുടെയും ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ഘട്ടമാണ്. അതുകൊണ്ട് തന്നെ വിവാഹ ദിനം സ്പെഷ്യൽ ആക്കാൻ വധുവരന്മാർ പരമാവധി ശ്രമിക്കാറുണ്ട്. വെറൈറ്റി ഐഡിയകൾ വസ്ത്രത്തിലും വിവാഹ വേദിയിലും വധുവരന്മാർ പ്രത്യക്ഷപ്പെടുന്ന രീതിയിലുമൊക്കെ പരീക്ഷിക്കാറുണ്ട്. അതിൽ ചിലത് സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്യാറുണ്ട്.
എന്നാൽ വധു ഒരു അവഞ്ചേഴ്‌സ് ഫാൻ ആണെങ്കിലോ? കയറിൽ തൂങ്ങി സ്പൈഡർ വുമൺ ആയി വിവാഹ വസ്ത്രത്തിൽ വേദിയിലേക്ക് ഇറങ്ങി വന്ന ഒരു വധുവാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഒന്നാം നിലയിൽ നിന്നും പ്രത്യേകം സജ്ജീകരിച്ച കയറിൽ ഗൗൺ ഒതുക്കിപ്പിടിച്ച് ഒറ്റക്കയ്യിൽ തൂങ്ങിയാണ് വധുവിന്റെ എൻട്രി.
വധുവിന്റെ സാഹസിക എൻട്രി കാമറയിൽ പകർത്തി കുടുംബവും ഒപ്പം കൂടി. 'ബെസ്റ്റ് ബ്രൈഡൽ എൻട്രി' എന്ന കുറിപ്പോടെയാണ് വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. വിഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി രംഗത്തെത്തിയത്. വധുവിന്റെ വരവ് നന്നായിട്ടുണ്ടെന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്. എന്നാൽ വധു മുൻപ് സർക്കസിലായിരുന്നോ എന്ന് വിമർശിച്ചവരുമുണ്ട് കൂട്ടത്തിൽ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Related News


'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
