
എരിവുള്ള ഓംലെറ്റിലേക്ക് നല്ല മധുരമുള്ള ചോക്ലേറ്റ്, സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായി ചോക്ലേറ്റ് ഓംലെറ്റ്
സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായി ചോക്ലേറ്റ് ഓംലെറ്റ്

നല്ല എരിവുള്ള ഓംലെറ്റിലേക്ക് കുറച്ചധികം ചോക്ലേറ്റ് ചേർത്താൽ എങ്ങനെയിരിക്കും? അത്തരമൊരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായി ഓടികൊണ്ടിരിക്കുന്നത്. ഓംലെറ്റിനൊപ്പം ചോക്ലേറ്റ് എന്ന വിചിത്ര കോംബിനേഷൻ കണ്ട് അമ്പരന്നിരിക്കുകയാണ് സമൂഹമാധ്യമവും. ഇങ്ങനൊക്കെ ഓംലെറ്റ് ഉണ്ടാക്കാമോയെന്ന് ചിന്തിച്ചിരിക്കുന്ന നേരം കൊണ്ട് മുന്നിലെ പ്ലേറ്റിൽ പിസ പോലെയിരിക്കുന്ന ചോക്ലേറ്റ് ഓംലെറ്റ് റെഡിയായിട്ടുണ്ടാവും.
ഒരു പാനില്‍ ബട്ടര്‍ ഇട്ട് മുട്ട പൊട്ടിച്ച് ചേര്‍ത്ത് ഇതിലേക്ക് ഉള്ളിയും പച്ചമുളകും തക്കാളിയും ഉപ്പും മസാലയും ചേര്‍ക്കുന്നു. പിന്നീട് പനീര്‍, മല്ലിയില എന്നിവ ചുരണ്ടിയ ശേഷം ചേര്‍ക്കും. തീര്‍ന്നില്ല, ഇനിയാണ് കഥയിലെ ട്വിസ്റ്റ് ഒരു ഡയറിമില്‍ക് പെട്ടിച്ച് ചുരണ്ടി ഓംലെറ്റില്‍ ചേര്‍ക്കും പിന്നീട് ചോക്ലേറ്റ് സിറപ്പും ഒഴിച്ചു ബ്രെഡും ചീസും ചേര്‍ത്ത് പ്ലേറ്റിലാക്കും. ചോക്ലേറ്റ് ഓംലെറ്റ് റെഡി.
എന്നാലും ഇത് കുറച്ച് കടുത്തു പോയില്ലെയെന്നാണ് സമൂഹമാധ്യയമങ്ങളിലെ ഒരു വിഭാഗം ചോദിക്കുന്നത്. ഓംലെറ്റിനോട് ഈ ക്രൂരത വേണ്ടിയിരുന്നു എന്ന തരത്തിലുള്ള രസകരമായ നിരവധി കമന്റുകളാണ് വിഡിയോയ്‌ക്ക് താഴെ വരുന്നത്. ഇതുവരെ ഏഴുലക്ഷത്തോളം ആളുകള്‍ വിഡിയോ കണ്ടു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

'പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ അജണ്ട'; കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സമരത്തെ വിമർശിച്ച് ഗവർണർ



