എല്ലാ വർഷവും ക്രിസ്മസ് 25-ാം തീയതിയാണെങ്കിലും ഇത്തവണ വർഷവും 25-ലാണ് അവസാനിക്കുന്നത്.

Decorated Christmas tree
Decorated Christmas treeSource by : Meta AI Image
Last Updated :22 December 2025, 5:01 pm IST

News Now

മഞ്ഞുപൊഴിയുന്ന ഡിസംബറിൽ ക്രിസ്മസിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് നാടും ന​ഗരവും. സാന്താക്ലോസും നക്ഷത്രങ്ങളും പുൽക്കൂടുമായി ക്രിസ്മസ് ട്രീയുമായി ആകെ ക്രിസ്മസ് വൈബിലാണ്. എന്നാൽ ഇത്തവണ ക്രിസ്മസിന് ഒരു പ്രത്യേകത കൂടിയുണ്ട്.

ഈ വർഷം ക്രിസ്മസ് വരുന്നത് 25/12/25 എന്ന തീയതിയിലാണ്. സംഖ്യാപരമായ ഒരു സവിശേഷതയാണത്. നൂറ്റാണ്ടിലൊരിക്കൽ മാത്രം സംഭവിക്കുന്ന ഒരു പ്രത്യേകത. എല്ലാ വർഷവും ക്രിസ്മസ് 25-ാം തീയതിയാണെങ്കിലും ഇത്തവണ വർഷവും 25-ലാണ് അവസാനിക്കുന്നത്. അതായത് ക്രിസ്മസ് തീയതിയും വർഷവും അവസാനിക്കുന്നത് ഒരുപോലെ.

ഇത് വളരെ അപൂർവമാണ്. മുന്നിൽ നിന്നും പിന്നിൽ നിന്നും വായിച്ചാൽ ഒരുപോലെ തന്നെ എന്നതും മറ്റൊരു സവിശേഷത. ഇതിനുമുമ്പ് ഇങ്ങനെയുണ്ടായിട്ടുള്ളത് 1925-ലാണ്. ഇനിയിങ്ങനെ സംഭവിക്കുക 2125-ലായിരിക്കും. അതായത് 100 വർഷം കൂടി കാത്തിരിക്കേണ്ടി വരുമെന്നർഥം. അതുകൊണ്ടുതന്നെ പലയാളുകൾക്കും ഇതൊരു കൗതുകമാണ്.

Summary

Christmas date speciality this year

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates