തട്ടിപ്പുകാർ കംപ്യുട്ടർ പ്രോഗ്രാമുകൾ ഉപയോഗിച്ച് ആയിരക്കണക്കിന് ആളുകൾക്ക് ഒരേ സമയം മിസ്ഡ് കോളുകൾ വിളിക്കുന്നു.

One Ring Scam
One Ring Scam Alert Why You Should Never Call Back Unknown International NumbersSource by : ai image
Last Updated :14 October 2026, 5:59 pm IST
Guest Author :Joice Daniel

News Now

നിങ്ങളുടെ ഫോണിലേക്ക് അപരിചിതമായ ഒരു അന്താരാഷ്ട്ര നമ്പറിൽ നിന്നും ഒരു മിസ് കാൾ വരുന്നു. ഒറ്റ തവണ മാത്രം റിംഗ് ചെയ്ത് കട്ടാകുന്നു. ഈ മിസ് കാൾ ഒരു സൈബർ തട്ടിപ്പ് ആകാം. എന്താണ് മിസ് കാൾ മിസ്ഡ് കോൾ സ്കാം അഥവാ വൺ-റിംഗ് സ്കാം എന്ന് പരിശോധിക്കാം.

തട്ടിപ്പുകാർ കംപ്യുട്ടർ പ്രോഗ്രാമുകൾ ഉപയോഗിച്ച് ആയിരക്കണക്കിന് ആളുകൾക്ക് ഒരേ സമയം മിസ്ഡ് കോളുകൾ വിളിക്കുന്നു. നിങ്ങൾ ഫോൺ എടുക്കുന്നതിന് മുൻപ് തന്നെ അവർ കോൾ കട്ടാകും. ആരാണ് വിളിച്ചതെന്ന് അറിയാൻ നിങ്ങൾ ആ നമ്പറിലേക്ക് തിരിച്ചു വിളിക്കുമ്പോൾ ആണ് തട്ടിപ്പുകാർ നമ്മളെ ചതിക്കുഴിയിൽ വീഴ്ത്തുന്നത്. ഈ നമ്പറുകൾ സാധാരണ നമ്പറുകളല്ല, മറിച്ച് 'പ്രീമിയം റേറ്റ് നമ്പറുകൾ' ആയിരിക്കും.

നിങ്ങൾ തിരിച്ചു വിളിക്കുന്ന ഓരോ സെക്കൻഡിനും വലിയൊരു തുക (മിനിറ്റിന് നൂറു കണക്കിന് രൂപ വരെ) നിങ്ങളുടെ മൊബൈൽ ബാലൻസിൽ നിന്ന് നഷ്ടപ്പെടുകയോ അടുത്ത മാസത്തെ ബില്ലിൽ കൂട്ടിച്ചേർക്കപ്പെടുകയോ ചെയ്യും.

നിങ്ങൾ തിരിച്ചു വിളിക്കുമ്പോൾ അവർ കോൾ പെട്ടെന്ന് കട്ട് ചെയ്യില്ല. നിങ്ങളെ ലൈനിൽ നിർത്തി സമയം കളയാനായി ഹോൾഡ് മ്യൂസിക് കേൾപ്പിക്കുകയോ, ലോട്ടറി അടിച്ചിട്ടുണ്ടെന്ന് പറഞ്ഞ് സംസാരിപ്പിക്കുകയോ ചെയ്യും.

സമയം കൂടുംതോറും നിങ്ങളുടെ പണം കൂടുതൽ നഷ്ടപ്പെടും. എങ്ങനെ തിരിച്ചറിയാം? പ്ലസ് ചിഹ്നത്തിന് (+) ശേഷം +247 (അസൻഷൻ ഐലൻഡ്), +221 (സെനഗൽ), +252 (സൊമാലിയ), +373 (മൊൽഡോവ) തുടങ്ങിയ അപരിചിതമായ രാജ്യങ്ങളുടെ കോഡുകളുള്ള നമ്പറുകളിൽ നിന്നായിരിക്കും ഇത്തരം കോളുകൾ വരുന്നത്.

അപരിചിതമായ അന്താരാഷ്ട്ര നമ്പറുകളിൽ നിന്നുള്ള മിസ്ഡ് കോളുകളിലേക്ക് ഒരു കാരണവശാലും തിരിച്ചു വിളിക്കരുത്. സംശയാസ്പദമായ നമ്പറുകൾ ഉടൻ തന്നെ ഫോണിൽ ബ്ലോക്ക് ചെയ്യുക. ട്രൂകോളർ (Truecaller) പോലുള്ള ആപ്പുകളിൽ ഇത്തരം നമ്പറുകൾ 'Spam' ആയി റിപ്പോർട്ട് ചെയ്യാനും മറക്കല്ലേ.

Summary

One Ring Scam Alert Why You Should Never Call Back Unknown International Numbers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics