പഠിപ്പിക്കാൻ മാത്രമല്ല.., സാരി ഉടുത്ത് കൂളായി 'ജൂമേ ജോ പത്താ'ന് ചുവടുവെച്ച് അധ്യാപകർ

ജൂമേ ജോ പത്താൻ എന്ന ​ഗാനത്തിന് ചുവട് വെച്ച് ഒരു കൂട്ടം അധ്യാപികമാർ.

അധ്യാപകരുടെ നൃത്തം/ ചിത്രം സ്‌ക്രീൻഷോട്ട്
Last Updated :20 January 2024, 9:17 am IST
Edited by :migrator

വിവാദങ്ങളെയും ആഹ്വാനങ്ങളെയും കാറ്റില്‍ പറത്തി ആഗോളതലത്തില്‍ സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുകയാണ് ഷാറൂഖ് ഖാന്‍ ചിത്രം പത്താന്‍. റിലീസായി ഒരു മാസത്തിനുള്ളില്‍ ആയിരം കോടി ക്ലബ്ബിലും ചിത്രം ഇടം പിടിച്ചു. ചിത്രത്തിലെ ​ഗാനങ്ങളും പ്രേക്ഷകർക്കിടയിൽ ട്രെന്റിങ്ങാണ്.

ഇപ്പോഴിതാ പത്താനിലെ 'ജൂമേ ജോ പത്താൻ' എന്ന ​ഗാനത്തിന് ചുവടുവെച്ച് സമൂഹമധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ജീസസ് ആന്‍ഡ് മേരി കോളജിലെ കൊമേഴ്‌സ് വിഭാഗം അധ്യാപികമാർ. 

വിദ്യാർഥിനികളുടെ ഫ്ലാഷ്‌മോബിലേക്ക് അപ്രതീക്ഷിതമായി കയറിവരുന്ന അധ്യാപകർ ​ഗാനത്തിലെ പ്രശസ്‌ത ഫുഡ് സ്റ്റപ്പ് കളിക്കുന്നതിലൂടെ ഫ്ലാ‌ഷ്‌മോബ് കയ്യിലെടുത്തു. സാരി ഉടുത്ത് കൂളായി വിദ്യാർഥികൾക്കിടയിലേക്ക് വന്ന അധ്യാപികമാരെ വലിയ കയ്യടികളോടെയാണ് വിദ്യാർഥികൾ സ്വീകരിച്ചത്. അധ്യാപകരുടെ ഡാൻസ് വിഡിയോ വൈറലായതോടെ നിരവധി ആളുകളാണ് അധ്യാപകരെ പ്രശംസിച്ച് രം​ഗത്തെത്തിയത്.

ഫെബ്രുവരി 12നാണ് ഇൻസ്റ്റാ​ഗ്രാമിലൂടെ വിഡിയോ പോസ്റ്റ് ചെയ്യുന്നത്. ഇതിനോടകം 1.2 മില്യൺ ആളുകൾ വിഡിയോ കണ്ടു. രസകരമായ നിരവധി കമന്റുകളും വിഡിയോയ്‌ക്ക് താഴെ പ്രത്യക്ഷപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now