ഹമ്പട ബുദ്ധിമാനേ! സ്വന്തമായി പമ്പ് ചെയ്ത് ആനയുടെ 'വെള്ളമടി' - വീഡിയോ വൈറല്‍

ഹമ്പട ബുദ്ധിമാനേ! സ്വന്തമായി പമ്പ് ചെയ്ത് ആനയുടെ 'വെള്ളമടി' - വീഡിയോ വൈറല്‍

വീഡിയോ ദൃശ്യം
Last Updated :20 January 2024, 8:48 am IST
Edited by :migrator

ഒരു ആനയുടെ വെള്ളം കുടിയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. ഹാന്‍ഡ് പമ്പ് പൈപ്പില്‍ നിന്ന് സ്വന്തമായി പമ്പ് ചെയ്താണ് കക്ഷി വെള്ളം കുടിക്കുന്നത്. ഇതിന്റെ വീഡിയോയാണ് വൈറലായി മാറിയത്. പൈപ്പിനൊപ്പം സ്ഥാപിച്ച പമ്പ് പ്രവര്‍ത്തിപ്പിച്ച് ആവശ്യമുള്ള വെള്ളം എടുത്ത് കുടിക്കുന്ന ആനയാണ് ദൃശ്യത്തിലുള്ളത്. കേന്ദ്ര ജലശക്തി മന്ത്രാലയം വീഡിയോ ട്വിറ്ററില്‍ പങ്കിട്ടിട്ടുണ്ട്. 

തറയിലേക്ക് തുമ്പിക്കൈ കൊണ്ട് വെള്ളം പമ്പ് ചെയ്ത ശേഷം വെള്ളം കോരികുടിക്കുന്നതാണ് ആനയുടെ ദൃശ്യങ്ങള്‍. എവിടെ നിന്നുള്ള ദൃശ്യങ്ങളാണെന്ന് ഇവയെന്ന് വ്യക്തമല്ല. 

ജലം സംരക്ഷിക്കേണ്ട പ്രാധാന്യം എന്താണെന്ന് ആനയ്ക്ക് പോലും മനസിലായി. എന്നിട്ടും എന്തുകൊണ്ട് മനുഷ്യര്‍ ഇപ്പോഴും ഈ അമൂല്യ വസ്തുവിനെ പാഴാക്കുന്നു. നമുക്ക് ഈ ആനയില്‍ നിന്ന് പഠിക്കാം- വീഡിയോ പങ്കുവെച്ചുകൊണ്ട് മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു. 

ഇതുവരെ കാല്‍ ലക്ഷത്തിലധികം ആളുകള്‍ വീഡിയോ കണ്ടിട്ടുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now