സമൂസയ്ക്കും ട്വിസ്റ്റ്; വെണ്ടയ്ക്ക നിറച്ച സ്‌പെഷ്യല്‍ റെസിപ്പി, വിഡിയോ 

സമൂസയുടെ അകത്ത് ഫ്രൈ ചെയ്ത വെണ്ടയ്ക്ക് നിറച്ചാണ് ഈ വെറൈറ്റി കോമ്പിനേഷൻ തയ്യാറാക്കിയിരിക്കുന്നത്

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:19 am IST

സമൂസയും വെണ്ടയ്ക്കയും പലരുടെയും ഇഷ്ട വിഭവങ്ങളില്‍ സ്ഥാനമുള്ളവയാണ്.  ഇന്ത്യയിലെ ഏറ്റവും പ്രശസ്ത്രമായ സ്ട്രീറ്റ് ഫുഡ് സ്‌നാക്കുകളില്‍ ഒന്നാണ് സമൂസയെങ്കില്‍ വീടുകളില്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന പച്ചക്കറികളില്‍ ഒന്ന് വെണ്ടയ്ക്കയാണ്. ഇതിനപ്പുറം ഇവയ്ക്കുതമ്മില്‍ വലിയ സാമ്യമൊന്നുമില്ല. പക്ഷെ, സോഷ്യല്‍മീഡിയയിലെ പുതിയ വൈറല്‍ കോംമ്പോ വെണ്ടയ്ക്ക സമൂസയാണ്. 

സമൂസയുടെ അകത്ത് ഫ്രൈ ചെയ്ത വെണ്ടയ്ക്ക് നിറച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. വെണ്ടക്ക നന്നായി വേവിച്ച് മസാലകള്‍ ചേര്‍ത്താണ് ഫില്ലിങ് തയ്യാറാക്കുന്നത്. വിഡിയോയില്‍ ഒരു സമൂസ മുറിച്ച് അകത്തെ ഫില്ലിങ് വ്യക്തമായി കാണിക്കുന്നുമുണ്ട്. 

പതിവുപോലെ, വിചിത്രമായ ഈ കോമ്പിനേഷന് എതിര്‍പ്പറിയിച്ചാണ് ഭുരിഭാഗം കമന്റുകളും. ഇങ്ങനെയാണെങ്കില്‍ അടുക്കളയിലെ എല്ലാ പച്ചക്കറികളും സമൂസയില്‍ നിറയ്ക്കാല്ലോ, അടുത്ത തവണ പീച്ചിങ്ങ, ചുരയ്ക്ക, കോളിഫഌവര്‍ ഒക്കെ പരീക്ഷിച്ചോ എന്നാണ് കമന്റുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now