
ഭക്ഷണവും വെള്ളവും നല്കി ആ കൊച്ചു കരങ്ങൾ; കണ്ണീരണിഞ്ഞ് യാചകൻ; ഹൃദ്യം ഈ കാഴ്ച
അമ്മ തന്നുവിട്ട സാന്ഡ്വിച്ചും വെള്ളവും യാചകന് മുന്നിലേക്ക് വെച്ചു നീട്ടി പെൺകുട്ടി

വിശക്കുന്നവന് ഭക്ഷണം നല്കുന്നതു പോലൊരു പുണ്യപ്രവൃത്തി മറ്റൊന്നില്ല. സോഷ്യല്‍മീഡിയയില്‍ അത്തരം ഒരു മനം കവരുന്ന കാഴ്ചയാണ് ഇപ്പോള്‍ വൈറലാകുന്നത്. റോഡരികില്‍ നില്ക്കുന്ന അന്ധനായ ഒരു യാചകന് മുന്നിലേക്ക് തനിക്ക് അമ്മ തന്നുവിട്ട സാന്ഡ്വിച്ചും വെള്ളവും വെച്ചു നീട്ടുന്ന ഒരു കൊച്ചു മിടുക്കിയാണ് താരം.
സ്കൂള്‍ യൂണിഫോം ധരിച്ച് വരുന്ന പെണ്‍കുട്ടി യാചകന്റെ അടുത്തു ചെന്ന് ബാഗില്‍ ഉണ്ടായിരുന്ന ടിഫിന്‍ ബോക്സ് തുറന്ന് സാന്ഡ്വിച്ച് നല്കുന്നു. ഒന്നും മനസിലാകാതെ നിന്ന അയാള്‍ക്ക് വിദ്യാര്‍ത്ഥിനി അതിന്റെ പൊതി മാറ്റി
വായില്‍ വെച്ച് നല്‍കുന്നതും അയാള്‍ കരയുന്നതും വിഡിയോയില്‍ കാണാം.
ഇടയ്ക്ക് ഒരു സ്ത്രീ വന്ന് വിദ്യാര്‍ത്ഥിനിയോട് കാര്യങ്ങള്‍ തിരക്കുന്നുണ്ടെങ്കിലും അതൊന്നും അവള് അത്ര കാര്യമാക്കുന്നില്ല. ഭക്ഷണം കഴിച്ച ശേഷം കുടിക്കാന്‍ വെള്ളവും നല്കി കൈപിടിച്ച് ആശ്വസിപ്പിച്ച ശേഷമാണ് പെണ്‍കുട്ടി അവിടെ നിന്നും മടങ്ങുന്നത്. നിമിഷനേരം കൊണ്ട് വൈറലായ വിഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് വിദ്യാര്‍ത്ഥിനിയെ അഭിനന്ദിച്ച് കമന്റു ചെയ്തത്.
'അവളുടെ അമ്മ ഒരു രാജകുമാരിയെയാണ് വളര്‍ത്തിയത്'- എന്നായിരുന്നു ഒരാളുടെ കമന്റ്. 'ഇതാണ് യഥാര്‍ത്ഥ വിദ്യാഭ്യാസം' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 'എല്ലാവരും ഇങ്ങനെയാണെങ്കിലും ആരും വിശന്ന വയറുമായി ഉറങ്ങേണ്ടി വരില്ല'- എന്നായിരുന്നു മറ്റൊരാള്‍ വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Bypoll results LIVE | തമിഴ്നാട്ടിൽ വീണ്ടും വിജയ് തരംഗം; ബംഗാളിൽ ബിജെപി കുതിപ്പ്

പിണറായിയുടെ ഭാവി ജീവിതം ജയിലില്‍; പ്രതിപക്ഷനേതൃസ്ഥാനം രാജിവെച്ചില്ലെങ്കില്‍ ജനകീയപ്രക്ഷോഭം: ഷോണ്‍ ജോര്‍ജ്ജ്

മൊബൈൽ ഉപയോഗവും തെറ്റായ ഇരിപ്പും; കഴുത്തുവേദനയ്ക്കും നടുവേദനയ്ക്കും പിന്നിലെ 5 കാരണങ്ങൾ
'പാര്‍വതി അന്ന് എന്നെ പബ്ലിക്കായി പ്രശംസിച്ചു, ഞാനത് പ്രതീക്ഷിച്ചിരുന്നില്ല'; മറാക്കാനാത്ത അനുഭവം പങ്കിട്ട് വിനയ് ഫോര്‍ട്ട്

Related News


പിണറായിയുടെ ഭാവി ജീവിതം ജയിലില്‍; പ്രതിപക്ഷനേതൃസ്ഥാനം രാജിവെച്ചില്ലെങ്കില്‍ ജനകീയപ്രക്ഷോഭം: ഷോണ്‍ ജോര്‍ജ്ജ്
മൊബൈൽ ഉപയോഗവും തെറ്റായ ഇരിപ്പും; കഴുത്തുവേദനയ്ക്കും നടുവേദനയ്ക്കും പിന്നിലെ 5 കാരണങ്ങൾ
