
'വലിപ്പത്തില്‍ അല്ല കാര്യം', മൂന്ന് പുള്ളിപ്പുലികളെ ഒറ്റയ്ക്ക് നേരിട്ട് ഹണി ബാഡ്ജര്‍; ഒടുവില്‍- വീഡിയോ
വരണ്ട ഭൂപ്രദേശങ്ങളില്‍ കാണപ്പെടുന്ന സസ്തനികളായ ജീവികളാണ് ഹണി ബാഡ്ജറുകള്‍

വരണ്ട ഭൂപ്രദേശങ്ങളില്‍ കാണപ്പെടുന്ന സസ്തനികളായ ജീവികളാണ് ഹണി ബാഡ്ജറുകള്‍. സൗത്ത് ആഫ്രിക്ക, അഫ്ഗാനിസ്ഥാന്, നേപ്പാള്‍, മൊറോക്കോയുടെ തെക്കു ഭാഗം തുടങ്ങിയ പ്രദേശങ്ങളിലും ഇവയെ കാണാം. മഴ കൂടുതലുള്ള പ്രദേശങ്ങളില്‍ അപൂര്‍വമായേ ഇവ കാണപ്പെടാറുള്ളൂ. ഇപ്പോള്‍ മൂന്ന് പുള്ളിപ്പുലികളെ ധീരതയോട് കൂടി നേരിട്ട് വിജയിക്കുന്ന ഹണി ബാഡ്ജറിന്റെ ദൃശ്യമാണ് വൈറലാകുന്നത്.
സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. ഹണി ബാഡ്ജറിനെ ഇരയാക്കാന്‍ പുള്ളിപ്പുലികള്‍ എല്ലാ തരത്തിലും ശ്രമിക്കുന്നുണ്ടെങ്കിലും ശക്തമായ പ്രത്യാക്രമണത്തിലൂടെ എല്ലാം ശ്രമങ്ങളെയും പരാജയപ്പെടുത്തുന്നത് ദൃശ്യങ്ങളില്‍ കാണാം. വലിപ്പത്തില്‍ അല്ല കാര്യം, പോരാട്ട വീര്യമാണ് പ്രധാനം എന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ. ഒടുവില്‍ വിജയശ്രീലാളിതനായി ഹണി ബാഡ്ജര്‍ പുഴ കടന്നുപോകുന്നതാണ് വീഡിയോയുടെ അവസാനം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സാധാരണയായി ഹണി ബാഡ്ജറുകളെ വന്യജീവികളൊന്നും തന്നെ ആഹാരമാക്കാറില്ല. ഇവരുടെ ശരീരത്തിലെ കട്ടിയേറിയ ചര്‍മവും ശത്രുക്കള്‍ക്കെതിരെ പ്രയോഗിക്കുന്ന അതിരൂക്ഷമായ ഗന്ധമുള്ള സ്രവവുമാണ് ഇവയില്‍ നിന്ന് മറ്റ് ഇരപിടിയന്മാരായ ജീവികളെ അകറ്റുന്നത്. ചര്‍മം കട്ടിയേറിയതും ദൃഢവും പരുപരുത്തതുമായതിനാല്‍ മറ്റു ജീവികളുടെ ആക്രമണത്തില്‍ നിന്ന് അനായാസം രക്ഷപ്പെടാന്‍ ഇവയ്ക്ക് കഴിയാറുണ്ട്.
Nothing honey about the Honey Badger, except the name.Considered as one of the toughest,it takes on three leopards and emerges victoriousâ¦
— Susanta Nanda (@susantananda3) April 12, 2024
Size isn't the only thing that matters in a fight in the wild.
(As received in WA) pic.twitter.com/pbVyPAAEGF
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

Related News

ഒറ്റയ്ക്ക് താമസിക്കുന്ന 60കാരിയുടെ വീട്ടിൽ മോഷണം; അലമാര കുത്തിത്തുറന്ന് 4 പവൻ സ്വർണം, 45,000 രൂപ കവർന്നു

'ഞാന്‍ ഒറ്റയ്ക്ക്; കെസിയുടെ പിന്തുണ തേടിയിട്ടില്ല'; എസ്ഐആര്‍ പൂര്‍ത്തിയായ 20 സംസ്ഥാനങ്ങളില്‍ സ്പെഷ്യല്‍ ഡ്രൈവ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

