
ചൂടു സഹിക്കാൻ വയ്യ!; സോഷ്യൽമീഡിയയിൽ തരംഗമായി ഫാൻ ഘടിപ്പിച്ച ജപ്പാൻ ജാക്കറ്റ്
സോഷ്യൽമീഡിയയിൽ തരംഗമായി ജപ്പാൻ ജാക്കറ്റ്

യൂറോപ്പ്-ചൈന-ജപ്പാൻ മേഖലകളെ ചുട്ടുപൊള്ളിച്ചു കൊണ്ട് ഉഷ്ണതരംഗം ശക്തമാവുകയാണ്. ഉഷ്ണതരംഗത്തിൽ നിന്നും രക്ഷനേടാൻ കഴുത്തിനെ ചുറ്റിയുള്ള ചെറു ഫാനുകൾ മുതൽ മുഴുൻ മുഖവും മറയ്‌ക്കുന്ന തരത്തിലുള്ള ഫെയ്‌സ്‌മാസ്കുകൾ വരെ വിപണിയിൽ ഇടംപിടിച്ചു കഴിഞ്ഞു. ഇതിനിടെയാണ് ജപ്പാനിൽ നിന്നും ഒരു ജാക്കറ്റ് സോഷ്യൽമീഡിയയിൽ തരംഗമാകുന്നത്.
ഇരുവശത്തും ചെറു ഫാനുകൾ ഘടിപ്പിച്ച ജാക്കറ്റ് പുറത്തു നിന്നുള്ള വായുവിനെ വലിച്ചെടുക്കുകയും വിയപ്പിനെ ബാഷ്‌പീകരിക്കുകയും ചെയ്യുന്നു. ഈ പ്രക്രീയ ശരീരത്തിൽ തണപ്പ് നിലനിർത്താൻ സഹായിക്കും. ചുട്ടുപൊള്ളുന്ന വെയിലത്ത് ജാക്കറ്റ് ധരിച്ച് റോഡിൽ ഗതാഗതം നിയന്ത്രിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വിഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Japan is seeing the rapid spread of work clothes that aim to protect against heat. The fans attached to the clothes suck outside air, evaporating sweat, thereby releasing heat through vaporization and cooling the body
â Massimo (@Rainmaker1973) July 23, 2023
[read more: https://t.co/ghiuoqcqOs]pic.twitter.com/CgH31dV2fQ
ജപ്പാനിലെ മുൻ സോണി എഞ്ചിനീയറായ ഇച്ചിഗായ ഹിരോഷി 2017 ലാണ് ഈ ജാക്കറ്റ് രൂപ കൽപ്പന ചെയ്‌തത്. ആഗോളതാപന പ്രതിരോധ പ്രവർത്തനത്തിന് പരിസ്ഥിതി മന്ത്രിയുടെ പ്രശംസയും ലഭിച്ചിരുന്നു. 6.1 മില്യൺ ആളുകളാണ് ഇതുവരെ വിഡിയോ കണ്ടത്. നിരവധി ആളുകളാണ് വിഡിയോയ്‌ക്ക് കമന്റു ചെയ്‌തു രംഗത്തെത്തിയത്. ഭാരം കൂടിയ ജാക്കറ്റ് ധരിക്കുന്നതിന് മുൻപ് ഒരു ടീ-ഷർട്ട് ഇട്ടു നോക്കാരുന്നില്ലെ എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാൽ ഇത്തരം ജാക്കറ്റുകൾ ധരിച്ചാൽ സൈഡ് ഇഫക്‌ടുകളും ധാരളമുണ്ടെന്ന് ചിലർ അഭിപ്രായപ്പെട്ടു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇ്‌പ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Related News


'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
