
ക്രിസ്‌മസിനൊപ്പം മുഴങ്ങുന്ന 'ജിംഗിൾ ബെൽസ്'; പാട്ടിന് പിന്നിലെ അറിയാത്ത ചരിത്രം
ജിംഗിൾ ബെൽസ് ഒരു ക്രിസ്മസ് ഗാനമല്ല

ഡിസംബറിനൊപ്പം മുഴങ്ങിക്കേൾക്കുന്ന 'ജിംഗിൾ ബെൽസ് ജിംഗിൾ ബെൽസ് ജിംഗിള്‍ ആള്‍ദിവേയ്...' കുട്ടികൾ എന്നോ മുതിർന്നവരെന്നോ പ്രായവ്യത്യാസമില്ലാതെ സാന്റാക്ലോസിനെ വരവേൽക്കാൻ ഏറ്റുപാടുന്ന ക്രിസ്മസ് ഗാനം. 'ജിംഗിൾ ബെൽസ്' ഇല്ലാതെ ഒരു ക്രിസ്മസ് രാവിനെ കുറിച്ച് ചിന്തിക്കാൻ ബുദ്ധിമുട്ടാണ്. എന്നാൽ ക്രിസ്മസുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ജിംഗിൾ ബെൽസ് എങ്ങനെയാണ് ക്രിസ്മസ് ഗാനമായതെന്ന് അറിയാമോ?
ജിംഗിൾ ബെൽസിന് പിന്നിലെ കഥ
ജോർജിയയിലെ യൂണിറ്റാറിയൽ പള്ളിയിലെ ഓർഗസിസ്റ്റും സംഗീത സംവിധായകനുമായ ഇംഗ്ലണ്ടുകാരനായ ജെയിംസ് ലോഡ് പിയർപോണ്ട് 1850 ലാണ് ജിംഗിൾ ബെൽസ് എഴുതിയതെന്ന് കരുതപ്പെടുന്നു. പള്ളിയിലെ ഒരു കൃതജ്ഞതാ ചടങ്ങിനു വേണ്ടിയാണ് ഈ ഗാനം ഒരുക്കിയത്. സെപ്‌റ്റംബർ 1857ൽ 'ദ് വൺ ഹോഴ്‌സ് ഓപ്പൺ സ്ലേ' എന്ന പേരിലാണ് ഈ ഗാനം ആദ്യമായി ബോസ്റ്റൻ മ്യൂസിക് പബ്ലീഷിങ് ഹൗസ് പ്രിന്റ് ചെയ്‌ത് പുറത്തുവിടുന്നത്.
1860-1870 കാലഘട്ടങ്ങളിൽ ചില ക്വയർ സംഘങ്ങൾ ഏറ്റെടുത്തതോടെയാണ് ഗാനത്തിന് കൂടുതൽ പ്രചാരം കിട്ടിയത്. തുടർന്ന് 'ജിംഗിൾ ബെൽസ്' എന്ന പേരിൽ ഗാനം അറിയപ്പെടാൽ തുടങ്ങി. മതപരമായ യാതൊരു സൂചനയും തരാത്ത ഗാനത്തിലെ വരികൾ ലോകമെമ്പാടുള്ള ജനങ്ങൾ ഏറ്റുപാടുകയായിരുന്നു. 1889ൽ എഡിസൺ സിലിണ്ടറിലാണ് ഗാനം ആദ്യമായി റെക്കോർഡ് ചെയ്യപ്പെട്ടത്. അവിടെ നിന്നും ഇന്നു വരെ നിരവധി പ്രമുഖ ഗായകർ ജിംഗിൾ ബെൽസ് അവരുടെ സംഗീത ആൽബങ്ങളുടെ ഭാഗമാക്കി. എൽവിസ് പ്രെസ്ലി, ലൂയിസ് ആംസ്ട്രോങ്, ബിറ്റിൽസ്, സപൈക് ജോൺസ്, ഫ്രാങ്ക് സിനാത്ര എന്നിവരാണ് ചിലർ.
1965ൽ ബഹിരാകാശത്ത് ആദ്യമായി മുഴങ്ങിയ ഗാനം എന്ന ബഹുമതിയും ജിംഗിൾ ബെൽസിനാണ്. ജമിനി -6 പേടകത്തിൽ വെച്ച് ബഹിരാകാശ സഞ്ചാരികളായ ടോം സ്റ്റാഫോഡും വാലിഷീറയും ആയിരുന്നു അതിന് പിന്നിൽ. ബഹിരാകാശത്ത് നിന്ന് പ്രത്യേക സന്ദേശമുണ്ടെന്ന് പറഞ്ഞ് ശ്രദ്ധിച്ച നാസാ ശാസ്ത്രജ്ഞൻ കേട്ടത് ബഹിരാകാശത്ത് നിന്ന് ഒഴുകി വന്ന ജിംഗിൾ ബെൽസ് ആയിരിന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്‌ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Related News


'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്‌ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
