കിടപ്പുമുറിയില്‍ പെട്ടിക്കുളളില്‍ മറഞ്ഞിരുന്ന് കൂറ്റന്‍ രാജവെമ്പാല; ഭയന്ന് വീട്ടുകാര്‍, ഒടുവില്‍- വിഡിയോ

അഗുംബെയിലാണ് സംഭവം

KING COBRA
കർണാടകയിലെ വീട്ടിലെ കിടപ്പുമുറിയിൽ നിന്ന് രാജവെമ്പാലയെ പിടികൂടിസ്ക്രീൻഷോട്ട്
Last Updated :4 September 2024, 1:35 pm IST
Edited by :dhanojam

പാമ്പുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇപ്പോള്‍ കര്‍ണാടകയിലെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് രാജവെമ്പാലയെ പിടികൂടൂന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

അഗുംബെയിലാണ് സംഭവം. വീടിന്റെ കിടപ്പുമുറിയില്‍ മേല്‍ത്തട്ടിലെ പെട്ടിക്കുള്ളില്‍ മറഞ്ഞിരുന്ന 9 അടി നീളമുള്ള കൂറ്റന്‍ രാജവെമ്പാലയെയാണ് പിടികൂടിയത്. അഗുംബെ റെയിന്‍ഫോറസ്റ്റ് റിസര്‍ച്ച് സ്‌റ്റേഷനിലെ അംഗങ്ങളാണ് പാമ്പിനെ പിടികൂടി സുരക്ഷിത സ്ഥലത്ത് തുറന്നുവിട്ടത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പാമ്പിനെ കണ്ട് വീട്ടുകാരാണ് പാമ്പ് പിടിത്ത വിദഗ്ധരെ വിവരം അറിയിച്ചത്. തുടര്‍ന്ന് മുറി മുഴുവന്‍ പരിശോധിച്ചപ്പോഴാണ് പെട്ടിക്കുള്ളില്‍ രാജവെമ്പാല മറഞ്ഞിരിക്കുന്നത് കണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now