രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യ വിരുദ്ധം, പോരാട്ടം തുടരും: വി ഡി സതീശന്‍

രാജ്യത്തിനു വേണ്ടി ഈ പോരാട്ടം കോണ്‍ഗ്രസ് നയിക്കും, 'ഇന്ത്യ' ജയിക്കും

Rahul Gandhi, VD Satheesan
രാഹുൽ​ഗാന്ധിയെ അറസ്റ്റ് ചെയ്തു നീക്കുന്നു, വിഡി സതീശൻ Source by : പിടിഐ/ ഫയൽ
Last Updated :6 October 2026, 9:50 pm IST
Guest Author :Jayakumar

തിരുവനന്തപുരം: ജനാധിപത്യത്തിന്റെ സംരക്ഷണത്തിനു വേണ്ടി പ്രക്ഷോഭം നയിച്ച ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും പ്രിയങ്കഗാന്ധി എംപിയെയും കയ്യേറ്റം ചെയ്യുകയും അറസ്റ്റു ചെയ്യുകയും ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ അതിശക്തമായി പ്രതിഷേധിക്കുന്നുവെന്ന് മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

പാര്‍ലമെന്റ് അംഗങ്ങളെയും ഇന്ത്യ സഖ്യം നേതാക്കളെയും വലിച്ചിഴച്ചാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പൊലീസ് നടപടി ജനാധിപത്യ വിരുദ്ധവും പൗരാവകാശങ്ങളുടെ ലംഘനവുമാണ്. അറസ്റ്റു കൊണ്ട് എല്ലാം അവസാനിച്ചെന്ന് ബി.ജെ.പി കരുതരുത്. ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഫാഷിസ്റ്റ് സമീപനങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപകമായി പോരാട്ടം തുടരും.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കാവല്‍ക്കാരാകേണ്ട തെരഞ്ഞെടുപ്പ് കമ്മിഷനെ സംഘ്പരിവാറിന്റെ രാഷ്ട്രീയ ഉപകരണമാക്കി മാറ്റിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ സംരക്ഷിക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസ് ഏതറ്റം വരെയും പോകും.

പൊലീസിനെ ഉപയോഗിച്ച് പ്രക്ഷോഭം അടിച്ചമര്‍ത്താമെന്ന് ബി.ജെ.പിയോ അവരുടെ സര്‍ക്കാരോ കരുതരുത്. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ല. രാജ്യത്തിനു വേണ്ടി ഈ പോരാട്ടം കോണ്‍ഗ്രസ് നയിക്കും, 'ഇന്ത്യ' ജയിക്കും. വാര്‍ത്താക്കുറിപ്പില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ അഭിപ്രായപ്പെട്ടു.

News Now

Summary

Arrest of Rahul Gandhi and Priyanka is undemocratic; the struggle will continue: V.D. Satheesan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates