തകർത്തടിച്ച് റുഥർഫോർഡ്, എറിഞ്ഞൊതുക്കി നമൻ ധീർ; വിൻഡീസിനെതിരെ ഇന്ത്യക്ക് 172 റൺസ് വിജയലക്ഷ്യം

വെസ്റ്റ് ഇൻഡീസിനായി ഷെർഫെയ്ൻ റുഥർഫോഡാണ് മികച്ച പ്രകടനം പുറത്തെടുത്തത്. 34 പന്തിൽ 56 റൺസെടുത്ത റുഥർഫോർഡ് ആറ് ഫോറും മൂന്ന് സിക്‌സും പറത്തി.

Rutherford
West Indies Set India a 172 Run Target in First T20I.@bcci
Last Updated :6 October 2026, 8:55 pm IST
Edited by :Joice Daniel

ലഖ്‌നൗ: വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 172 റൺസ് വിജയലക്ഷ്യം. ടോസ് നേടിയ ഇന്ത്യ വിൻഡീസിനെ ബാറ്റിങ്ങിന് അയക്കുക ആയിരുന്നു. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 19.1 ഓവറിൽ 171 റൺസിന് എല്ലാവരും പുറത്തായി.

വെസ്റ്റ് ഇൻഡീസിനായി ഷെർഫെയ്ൻ റുഥർഫോഡാണ് മികച്ച പ്രകടനം പുറത്തെടുത്തത്. 34 പന്തിൽ 56 റൺസെടുത്ത റുഥർഫോർഡ് ആറ് ഫോറും മൂന്ന് സിക്‌സും പറത്തി. ഓപ്പണറായി കളത്തിലിറങ്ങിയ ഷായ് ഹോപ്പും മികച്ച ഇന്നിങ്‌സാണ് കാഴ്ചവച്ചത്. 37 പന്തിൽ 52 റൺസാണ് ഹോപ് നേടിയത്. ആറ് ഫോറും രണ്ട് സിക്‌സും ഉൾപ്പെടുന്നതായിരുന്നു ഹോപ്പിന്റെ ഇന്നിങ്‌സ്. ഇരുവരും ചേർന്നുള്ള പ്രകടനമാണ് വെസ്റ്റ് ഇൻഡീസിനെ മികച്ച സ്കോറിലേക്ക് എത്തിച്ചത്.

കൃത്യമായ ഇടവേളകളിൽ വെസ്റ്റ് ഇൻഡീസ് ബാറ്റർമാരെ പുറത്താക്കി ഇന്ത്യൻ ബൗളർമാരും മികച്ച പ്രകടനമാണ് കാഴ്‌ചവെച്ചത്. നാലാം ഓവറിൽ കാമിൽ പൂരൻ 12 റൺസിന് പുറത്തായി. പിന്നാലെ ഷിമ്രോൺ ഹെറ്റ്മെയർ റൺഔട്ടായി. റൊവ്മാൻ പവലിനും കാര്യമായ സംഭാവന നൽകാനായില്ല. ഇതോടെ വെസ്റ്റ് ഇൻഡീസ് 44 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിലായി. തുടർന്ന് ഷായ് ഹോപ്പും റുഥർഫോർഡും ചേർന്നാണ് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയത്.

ഇന്ത്യൻ ബൗളർമാരിൽ നമൻ ധീറാണ് ശ്രദ്ധേയമായ പ്രകടനം നടത്തിയത്. നാല് ഓവറിൽ 31 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. അക്ഷർ പട്ടേൽ 3.1 ഓവറിൽ 26 റൺസ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. കുൽദീപ് യാദവ് നാല് ഓവറിൽ 33 റൺസ് വഴങ്ങി രണ്ട് വിക്കറ്റും സ്വന്തമാക്കി. അർഷ്ദീപ് സിങ് നാല് ഓവറിൽ 34 റൺസിന് ഒരു വിക്കറ്റും മായങ്ക് യാദവ് നാല് ഓവറിൽ 40 റൺസിന് ഒരു വിക്കറ്റും നേടി.

News Now

Summary

West Indies Set India a 172 Run Target in First T20I.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics