
'വിശ്വ സുന്ദരി വേദിയില്‍ ത്രിവര്‍ണ പതാകയേന്തും'; മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടവുമായി കെസിയ സ്വന്തം നാട്ടില്‍
മിസ് യൂണിവേഴ്സ് വേദിയില്‍ ഭാരതത്തിന്റെ ത്രിവര്‍ണ പതാകയേന്താനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് കെസിയ

കൊച്ചി: മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടി ചരിത്രം കുറിച്ച പത്തൊന്‍പതുകാരി കെസിയ ലിസ് മെജോയ്ക്ക് സ്വന്തം നാട്ടില്‍ ആവേശോജ്ജ്വല വരവേല്‍പ്പ്. ചരിത്രവിജയത്തിനു ശേഷം കൊച്ചിയിലെത്തിയ കെസിയയെ ആദരിക്കുന്നതിനായി കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ബോള്‍ഗാട്ടിയില്‍ പ്രൗഢഗംഭീരമായ 'ഹോം കമിങ്' സംഘടിപ്പിച്ചു. മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം നേടുന്ന ആദ്യ മലയാളി എന്ന സുവര്‍ണ നേട്ടവുമായാണ് മാവേലിക്കര സ്വദേശിയായ കെസിയ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.
ദി ഗ്ലമാനന്ദ് ഗ്രൂപ്പ് ജയ്പൂരില്‍ സംഘടിപ്പിച്ച ഫിനാലെയില്‍, രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള 52 മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് ഈ രണ്ടാം വര്‍ഷ നിയമ വിദ്യാര്‍ത്ഥി ഇന്ത്യയുടെ സൗന്ദര്യറാണിയായത്. വരുന്ന നവംബറില്‍ പ്യൂര്‍ട്ടോ റിക്കോയില്‍ നടക്കുന്ന 75-ാം മിസ് യൂണിവേഴ്സ് വേദിയില്‍ ഭാരതത്തിന്റെ ത്രിവര്‍ണ പതാകയേന്താനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് കെസിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
17-ാം വയസ്സില്‍ മിസ് ടീന്‍ ദിവ 2024 പട്ടവും, തുടര്‍ന്ന് 2025ല്‍ ലോകത്തിലെ ഏറ്റവും വലിയ കൗമാര സൗന്ദര്യമത്സരമായ മിസ് ടീന്‍ ഇന്റര്‍നാഷണലില്‍ ഇന്ത്യക്കായി മത്സരിച്ച് ഒന്നാം റണ്ണറപ്പ് പദവിയും നേടിയ കെസിയയുടെ അനുഭവസമ്പത്താണ് ഇപ്പോള്‍ ദേശീയ കിരീടമായി മാറിയത്. മിസ് യൂണിവേഴ്സ് കേരള മത്സരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിജയി കൂടിയായിരുന്നു ഈ പ്രതിഭ.
നവംബറില്‍ പ്യൂര്‍ട്ടോ റിക്കോയില്‍ നടക്കുന്ന 75-ാമത് മിസ് യൂണിവേഴ്സ് വേദിയില്‍ ഭാരതത്തെ പ്രതിനിധീകരിക്കുന്നതിനെക്കുറിച്ച് കെസിയ മനസ്സ് തുറന്നു: 'പ്യൂര്‍ട്ടോ റിക്കോയില്‍ നടക്കുന്ന മിസ് യൂണിവേഴ്സ് വേദിയില്‍ കേരളത്തെയും ഇന്ത്യയെയും പ്രതിനിധീകരിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. ഇതുവരെ നിങ്ങള്‍ നല്കിയ പിന്തുണ പോലെ, ആ വലിയ വേദിയിലും എന്റെ പ്രിയപ്പെട്ട മലയാളികളുടെ പ്രോത്സാഹനവും ഒപ്പമുണ്ടാകണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു' - താരം കൂട്ടിച്ചേര്‍ത്തു.
മാവേലിക്കര സ്വദേശികളായ മെജോ എബ്രഹാമിന്റെയും സുജ മെജോയുടെയും മകളായ കെസിയ, നിലവില്‍ ബംഗളൂരുവില്‍ നിയമപഠനം നടത്തിവരികയാണ്. പ്യൂര്‍ട്ടോ റിക്കോയിലെ ലോകവേദിയില്‍ ഇന്ത്യയെയും ഒപ്പം മലയാളികളുടെ അഭിമാനത്തെയും ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും വേണമെന്ന് കെസിയ വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു. ചടങ്ങില്‍ മിസ് യൂണിവേഴ്സ് കേരള ടീം അംഗങ്ങളും കെസിയയുടെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Kaziah returns home with the Miss Universe India crown; Grand Hyatt hosts a grand homecoming
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും; പാര്‍ലമെന്റ് പാസാക്കിയ നിയമമാണ്; ഐഎന്‍ടിയുസി വേദിയില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

മലയാളത്തിന്റെ അഭിമാനം വാനോളം! 'മിസ് യൂണിവേഴ്സ് ഇന്ത്യ 2026' സൗന്ദര്യ മത്സരത്തിൽ കിരീടം സ്വന്തമാക്കി കസിയ
