
കൊച്ചിയിൽ ബ്രസീൽ- ഇന്ത്യ ഫുട്ബോൾ; ബുധനാഴ്ച മെട്രോ പ്രത്യേക സർവീസ്
23ന് രാത്രി 7.30 മുതലാണ് പോരാട്ടം

കൊച്ചി: ബുധനാഴ്ച നടക്കുന്ന ബ്രസീൽ ലെജൻഡ്സ് - ഇന്ത്യ ഓൾ സ്റ്റാർസ് ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് കാണികൾക്കായി കൊച്ചി മെട്രോ പ്രത്യേക സർവീസുകൾ നടത്തും. കലൂർ ജവഹർലാൽ നെഹ്റു സ്‌റ്റേഡിയത്തിലാണ് ആവേശപ്പോര്. ബുധനാഴ്ച രാത്രി 7.30 മുതലാണ് പോരാട്ടം.
മത്സരശേഷം തിരികെ പോകുന്ന ആരാധകരുടെ തിരക്ക് കണക്കിലെടുത്ത് രാത്രി 9നും 10നും ഇടയിൽ 4 അധിക മെട്രോ ട്രെയിൻ സർവീസുകൾ നടത്തും. കൂടാതെ ഒരു ട്രെയിൻ അധികമായി സ്റ്റാൻഡ്‌ബൈ ഉണ്ടാകും. കലൂർ ജെഎൽഎൻ സ്‌റ്റേഡിയം മെട്രോ സ്റ്റേഷനിൽ രാത്രി 8 മുതൽ 11:30 വരെ 8 അധിക ടിക്കറ്റ് കൗണ്ടറുകളും പ്രവർത്തിക്കും.
തിരിച്ചു പോകുമ്പോഴുള്ള തിരക്ക് ഒഴിവാക്കാൻ, വരുമ്പോൾ തന്നെ റിട്ടേൺ ക്യുആർ ടിക്കറ്റുകൾ എടുക്കാൻ മെട്രോ അധികൃതർ അഭ്യർഥിച്ചു. ഈ ടിക്കറ്റ് ഉപയോഗിച്ച് നേരിട്ട് എഎഫ്സി ഗേറ്റുകൾ വഴി പ്രവേശിക്കാം.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
Kochi Metro is operating special services for the Brazil Legends vs India All Stars football match at JLN Stadium
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




