'അമ്മയെക്കാള്‍ വലുതാണ് വിശപ്പ്‌'; പൂച്ചയെ പാലൂട്ടി തെരുവ് പട്ടി; വൈറല്‍ വീഡിയോ

റോയിട്ടേഴ്‌സിന്റെ ട്വിറ്റര്‍ പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്

പൂച്ചക്കുട്ടിക്ക് പാലുകൊടുക്കുന്ന നായ വീഡിയോ ദൃശ്യം
Last Updated :20 January 2024, 8:39 am IST
Edited by :migrator

സ്‌നഹേത്തിന്റെ അത്ഭുതപ്പെടുത്തുന്ന വീഡിയോകള്‍ ചിലപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാറുണ്ട്. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പൂച്ചയ്ക്ക് ഒരു തെരുവ് പട്ടി പാല് കൊടുക്കുന്നതാണ് വീഡിയോയിലുള്ളത്. നൈജീരിയയിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ളതാണ് വീഡിയോ.

റോയിട്ടേഴ്‌സിന്റെ ട്വിറ്റര്‍ പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. നിരവധി പേര്‍ ഈ വിഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. 32 സെക്കന്റാണ് വിഡിയോയുടെ ദൈര്‍ഘ്യം. നിരവധി പേര്‍ ഈ ദൃശ്യങ്ങള്‍ മൈബൈലില്‍ പകര്‍ത്തുന്നതും വീഡിയോയില്‍ കാണാം. 

പൂച്ചക്കൂട്ടി പാലുകുടിക്കുമ്പോള്‍ വളരെ ശാന്തമായി കിടക്കുകയാണ് പട്ടി. ഇത് അസാധാരണമായ കാഴ്ചയാണെന്നാണ് വീഡിയോ ഷെയര്‍ ചെയ്ത് പലരും പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now