കാട് ആസ്വദിക്കണോ? അതിരപ്പിള്ളി ജംഗിള്‍ സഫാരി യാത്ര പോകാം

ഇതിനകം 300ല്‍ പരം സഞ്ചാരികള്‍ സഫാരിയില്‍ പങ്കാളികളായതായി അധികൃതര്‍ പറയുന്നു. കൂടുതല്‍ വിവിരങ്ങള്‍ക്ക് 8547601991 എന്ന നമ്പറില്‍ ബന്ധപ്പെടണം.

athirappilly
അതിരപ്പിള്ളി വെള്ളച്ചാട്ടം
Last Updated :7 May 2024, 4:15 pm IST
Edited by :athira.v.augustine

അതിരപ്പിള്ളി ജംഗിള്‍ സഫാരി യാത്രക്ക് തിരക്കേറുകയാണ്. കാട് ആസ്വദിക്കാന്‍ ദിനംപ്രതി നിരവധിപേരാണ് എത്തുന്നത്. അതിരപ്പിള്ളി ഫോറസ്റ്റ് സ്‌റ്റേഷനാണ് സഫാരിയാത്ര ഒരുക്കുന്നത്. കഴിഞ്ഞ ഒരു മാസത്തില്‍ 50ല്‍ പരം സഫാരി യാത്രയാണ് സംഘടിപ്പിച്ചത്. ഇതിനകം 300ല്‍ പരം സഞ്ചാരികള്‍ സഫാരിയില്‍ പങ്കാളികളായതായി അധികൃതര്‍ പറയുന്നു.

വന്യമൃഗങ്ങളെ സുരക്ഷിതമായി തൊട്ടടുത്ത് നിന്ന് കാണാമെന്നതാണ് സഫാരിയുടെ ഒരു പ്രത്യേകത. കാട്ടാന, കരടി, കടുവ, പുലി, മ്ലാവ്, കാട്ടുപോത്ത്, വിവിധ തരം പാമ്പുകള്‍ എന്നിവയെ തൊട്ടടുത്ത് നിന്ന് കാണാന്‍ കഴിയും. ചാലക്കുടിപ്പുഴയുടെ ഇടതുഭാഗത്ത് കൂടി തുറന്ന ജീപ്പിലാണ് സഫാരി യാത്ര നടത്തുന്നത്. ആനക്കല്ല് വരെ പോയി ലഘുഭക്ഷണത്തിന് ശേഷം തിരികെ പോരുന്ന തരത്തിലാണ് സഫാരി സജ്ജീകരിച്ചിട്ടുള്ളത്. പരിശീലനം ലഭിച്ച സ്റ്റാഫുകളും പ്രദേശത്തെക്കുറിച്ച് ധാരണയുള്ള ആദിവാസികളും സഫാരി ടീമിലുണ്ടാകും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കാട്ടിലൂടെയുള്ള സഫാരി മറ്റ് പലയിടത്തുമുണ്ടെങ്കിലും മൃഗങ്ങളെ അടുത്ത് കാണാനുള്ള അവസരം അതിരപ്പിള്ളിയില്‍ മാത്രമാണുള്ളത്. ആറ് പേര്‍ക്ക് സഞ്ചരിക്കാനാകുന്ന തുറന്ന ജീപ്പിലുള്ള സഫാരി യാത്രക്ക് 10000 രൂപയാണ് ഫീസ്. 2500രൂപ നിരക്കില്‍ 4പേരുണ്ടെങ്കിലും സഫാരി നടത്താം. സഫാരിക്ക് പുറമെ ട്രക്കിങും ഒരുക്കുന്നുണ്ട്. ഒരു ദിവസം ഒരു ട്രക്കിങ് മാത്രമാണുണ്ടാവുക. ട്രക്കിങ് ടീമില്‍ ചുരിങ്ങിയത് 8 പേരെങ്കിലുമുണ്ടാകണം. പരമാവധി 12 പേര്‍ക്ക് ട്രക്കിങ് നടത്താം. അഞ്ച് കിലോമീറ്റര്‍ വനത്തിനുള്ളിലേക്കാണ് ട്രക്കിങ്. ഭക്ഷണമടക്കം 1500രൂപയാണ് ഫീസ്. കൂടുതല്‍ വിവിരങ്ങള്‍ക്ക് 8547601991 എന്ന നമ്പറില്‍ ബന്ധപ്പെടണം. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപം ഇറങ്ങാനും വെള്ളച്ചാട്ടം ആസ്വദിക്കാനും അവസരമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now