യുവാവിന്റെ നേര്‍ക്ക് ചാടിവീണ് സിംഹം, ഒടുവില്‍... - വീഡിയോ 

വിഡിയോ കാണുന്നവരെല്ലാം സിംഹത്തിന്റെ ചാട്ടം കണ്ട് ആദ്യമൊന്ന് പേടിക്കും

യുവാവിന്റെ നേര്‍ക്ക് സിംഹം ചാടിവീഴുന്നു
Last Updated :20 January 2024, 8:52 am IST
Edited by :migrator

സിംഹത്തെ കണ്ടാല്‍ തന്നെ പേടിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. അപ്പോള്‍ സിംഹം ദേഹത്തേയ്ക്ക് ചാടിയാലുള്ള കാര്യം പറയുകയും വേണ്ട!. ഇപ്പോള്‍ വാതില്‍ തുറന്നതും യുവാവിന്റെ ശരീരത്തിലേക്ക് ചാടി വീണ സിംഹത്തിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

വിഡിയോ കാണുന്നവരെല്ലാം സിംഹത്തിന്റെ ചാട്ടം കണ്ട് ആദ്യമൊന്ന് പേടിക്കും. യുവാവിനെ സിംഹം ആക്രമിക്കുകയാണെന്ന് കരുതും. എന്നാല്‍ സംഭവം മറിച്ചായിരുന്നു. യുവാവും സിംഹവും തമ്മിലുള്ള സ്‌നേഹപ്രകടനമാണ് കാഴ്ചക്കാരെ അമ്പരപ്പിച്ചത്. ഈ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. 

സൗത്താഫ്രിക്കയിലെ ബോട്‌സ്‌വാന കലഹരി മരുഭൂമിയിലെ വന്യജീവിസങ്കേതത്തില്‍ സിംഹത്തിന്റെ പരിചരണ ചുമതല വഹിക്കുന്നയാളാണ് വാല്‍ ഗ്രൂനര്‍.ഇദ്ദേഹമാണ് 9 വയസ്സുള്ള പെണ്‍സിംഹത്തിനെ പരിചരിക്കുന്നത്. സിര്‍ഗ എന്നാണ് സിംഹത്തിന്റെ പേര്. സിര്‍ഗയ്‌ക്കൊപ്പമുള്ള മനോഹര ദൃശ്യങ്ങള്‍ വാല്‍ ഗ്രൂനര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. 

വാല്‍ ഗ്രൂനര്‍ സിര്‍ഗയുടെ കൂട് തുറന്നതും തന്റെ പരിചാരകനെ കണ്ട സന്തോഷത്തില്‍ സിംഹം സ്‌നേഹം പ്രകടിപ്പിക്കുകയായിരുന്നു. ആദ്യം കാണുമ്പോള്‍ സിംഹം യുവാവിനെ ആക്രമിക്കുകയാണെന്നും തോന്നുമെങ്കിലും പിന്നീട് സ്‌നേഹപ്രകടനമാണിതെന്ന് മനസ്സിലാകും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now