
തേയ്മാനത്തിന് നഷ്ടപരിഹാരം കുറയുമെന്ന ആശങ്ക വേണ്ട!, എന്താണ് സീറോ ഡിപ്രിസിയേഷന്‍ കാര്‍ ഇന്‍ഷുറന്‍സ്?; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വാഹനവുമായി ബന്ധപ്പെട്ട തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സും സമഗ്ര ഇന്‍ഷുറന്‍സും തമ്മിലുള്ള പ്രധാന വ്യത്യാസം വാഗ്ദാനം ചെയ്യുന്ന കവേറജിലാണ്.

വാഹനവുമായി ബന്ധപ്പെട്ട തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സും സമഗ്ര ഇന്‍ഷുറന്‍സും തമ്മിലുള്ള പ്രധാന വ്യത്യാസം വാഗ്ദാനം ചെയ്യുന്ന കവേറജിലാണ്. ഒരു തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസി മൂന്നാം കക്ഷിക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കും നഷ്ടങ്ങള്‍ക്കും എതിരെ മാത്രമേ പരിരക്ഷ നല്‍കുകയുള്ളൂ. സമഗ്ര കാര്‍ ഇന്‍ഷുറന്‍സ് ആണ് എടുക്കുന്നതെങ്കില്‍ മൂന്നാം കക്ഷി ബാധ്യതകള്‍ക്ക് അപ്പുറം സ്വന്തം നാശനഷ്ടങ്ങള്‍ കൂടി കവര്‍ ചെയ്യും.
അപകടം, പ്രകൃതിക്ഷോഭം, തീപിടിത്തം അല്ലെങ്കില്‍ മോഷണം തുടങ്ങിയ അപ്രതീക്ഷിത സംഭവങ്ങളില്‍ മൂന്നാം കക്ഷി ബാധ്യതകള്‍ക്കും നഷ്ടങ്ങള്‍ക്കും പുറമേ സ്വന്തം കാറിന് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ പോലും സമഗ്ര ഇന്‍ഷുറന്‍സ് കവര്‍ ചെയ്യുന്നു. കൂടാതെ, ആഡ്-ഓണ്‍ കവറുകള്‍ തെരഞ്ഞെടുത്ത് പോളിസി കൂടുതല്‍ ഇഷ്ടാനുസൃതമാക്കാനും ഇതുവഴി സാധിക്കും. ഇതില്‍ പ്രധാനപ്പെട്ട ഒരു ആഡ്- ഓണ്‍ കവര്‍ ആണ് സീറോ ഡിപ്രിസിയേഷന്‍ (തേയ്മാനം) കാര്‍ ഇന്‍ഷുറന്‍സ്.
ഒരു ക്ലെയിം തീര്‍പ്പാക്കുമ്പോള്‍ ഇന്‍ഷുറന്‍സ് കമ്പനി കാര്‍ ഭാഗങ്ങളുടെ തേയ്മാനം കണക്കാക്കി നഷ്ടപരിഹാരത്തില്‍ കുറവ് വരുത്തുന്നില്ലെന്ന് ഉറപ്പാക്കുന്നതാണ് ഈ ആഡ്- ഓണ്‍ ഫീച്ചറിന്റെ ഏറ്റവും വലിയ സവിശേഷത.തേയ്മാനം പരിഗണിക്കാത്തതിനാല്‍, ക്ലെയിം തുക കൂടുതലായിരിക്കും. ഇത് അറ്റകുറ്റപ്പണികളുടെ ചെലവ് വഹിക്കാന്‍ സഹായിക്കും.
ഈ ഫീച്ചര്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് പ്രീമിയം കൂടുതലായി അടയ്ക്കേണ്ടി വരും. എന്നാല്‍ ക്ലെയിം സെറ്റില്‍മെന്റ് സമയത്ത് ചെലവുകള്‍ കുറച്ചുകൊണ്ട് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പണം ലാഭിക്കാന്‍ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍. വാഹനത്തിന്റെ റബ്ബര്‍, ഫൈബര്‍, മെറ്റല്‍ ഘടകങ്ങള്‍ എന്നിവ കൂടി കവര്‍ ചെയ്യുന്ന തരത്തിലാണ് സീറോ ഡിപ്രിസിയേഷന്‍ കാര്‍ ഇന്‍ഷുറന്‍സ് സ്കീമിന് രൂപം നല്‍കിയിരിക്കുന്നത്. സാധാരണഗതിയില്‍ തേയ്മാനം കണക്കാക്കി ഇവയ്ക്ക് ഉണ്ടാവുന്ന നഷ്ടത്തിന് നഷ്ടപരിഹാരം കുറച്ച് നല്‍കുന്നതാണ് പതിവ്. എന്നാല്‍ ഈ ആഡ് ഓണ്‍ ഫീച്ചര്‍ തെരഞ്ഞെടുക്കുന്നതോടെ ഫുള്‍ പരിരക്ഷയും ലഭിക്കും.
സീറോ ഡിപ്രീസിയേഷന് കവര്‍ ഉണ്ടെങ്കിലും ഒരു വര്‍ഷത്തില്‍ പരിധിയില്ലാതെ ക്ലെയിം ചെയ്യാന്‍ സാധിച്ചേക്കില്ല. കമ്പനികള്‍ ഒരു വര്‍ഷത്തില്‍ അനുവദിക്കുന്ന ക്ലെയിമുകളുടെ എണ്ണത്തില്‍ നിയന്ത്രണങ്ങള്‍ വെയ്ക്കാറുണ്ട്. മിക്ക ഇന്‍ഷുറന്‍സ് കമ്പനികളും പുതിയ കാറുകള്‍ക്കാണ് ഈ ആനുകൂല്യം നല്‍കുന്നത്. പഴയ കാറുകള്‍ക്ക് കമ്പനികള്‍ ഈ ആഡ്-ഓണ്‍ കവര്‍ സാധാരണഗതിയില്‍ നല്‍കാറില്ല.
WHAT TO READ NEXT

ഇഎംഐ ഭാരം കൂടും; റിപ്പോനിരക്ക് കൂട്ടി റിസര്‍വ് ബാങ്ക്
News Now
മുസ്ലീം ലീഗിന് മുസ്ലീമല്ലാത്ത ആദ്യത്തെ വൈസ് പ്രസിഡന്റ്; ചരിത്രത്തിലാദ്യം; ആരാണ് ശ്യാം സുന്ദര്‍?

ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കാൻ സമഗ്ര പദ്ധതി; സംസ്ഥാനത്ത് വിദഗ്ദ്ധരെ ഉൾപ്പെടുത്തി പ്രത്യേക ടാസ്ക് ഫോഴ്സ്

ഹാജരാക്കിയത് കാലാവധി കഴിഞ്ഞ ലൈസൻസ്; അശ്വന്ത് കോക്കിന് കുരുക്ക് മുറുകുന്നു

ചായയിൽ പൂക്കളോ? ഹെർബൽ ടീ തയ്യാറാക്കാൻ ഉപയോഗിക്കുന്ന പൂക്കൾ
Summary
zero depreciation car insurance in detail
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


