'യേശു ഒന്ന് ഷോപ്പിങ്ങിനിറങ്ങിയതാ!' മാളിൽ മുടി നീട്ടിയ യുവാവിനെ കണ്ട കുഞ്ഞിന്റെ വൈറൽ റിയാക്ഷൻ, വിഡിയോ

ഷോട്‌സും ബനിയനും ധരിച്ച് യേശു തൊട്ടടുത്ത് സാധനങ്ങൾ വാങ്ങാൻ നിൽക്കുന്നു

viral reaction
മാളിൽ മുടി നീട്ടിയ യുവാവിനെ കണ്ട കുഞ്ഞിന്റെ വൈറൽ റിയാക്ഷൻഇന്‍സ്റ്റഗ്രാം
Edited by :Anju
Last Updated :17 ജൂൺ 2024, 3:30 pm IST

ഷോപ്പിങ്ങിനിടെ യേശുവിന്റെ രൂപ സാദൃശ്യമുള്ള യുവാവിനെ കണ്ട് അമ്പരന്ന് ഓടിച്ചെല്ലുന്ന ഒരു കൊച്ചു കുട്ടിയുടെ റിയാക്ഷനാണ് ഇപ്പോൾ സോഷ്യൽമീഡിയയുടെ മനം കവരുന്നത്. അച്ഛനൊപ്പം കടയിൽ ചുറ്റിക്കറങ്ങുന്നതിനിടെയാണ് ഷോട്‌സും ബനിയനും ധരിച്ച് യേശു തൊട്ടടുത്ത് സാധനങ്ങൾ വാങ്ങാൻ നിൽക്കുന്നത് കുട്ടി കാണുന്നത്.

യേശുവിനെ കണ്ട അമ്പരപ്പിൽ കുട്ടി യുവാവിന്റെ അടുത്തേക്ക് ഓടി ചെല്ലുന്നതും വിഡിയോയിൽ കാണാം. കൂടെ ഉള്ളവർ അത് യേശു അല്ലെന്ന് പറഞ്ഞെങ്കിലും കുട്ടി വിശ്വസിക്കാൻ കൂട്ടാക്കിയില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

യുവാവ് ഉൾപ്പെടെ ചുറ്റുമുള്ളവർ ചിരിക്കുന്നുണ്ടെങ്കിലും യേശുവിനെ നേരിട്ടു കണ്ടതിന്റെ സംതൃപ്തിയും അവന്റെ മുഖത്തുണ്ട്. കൊച്ചു കുട്ടിയുടെ നിഷ്കളങ്കത നിറഞ്ഞ വിഡിയോ ചുരുങ്ങിയ നേരം കൊണ്ട് സോഷ്യൽമീഡിയയിലും ഹിറ്റായി. നിരവധി ആളുകളാണ് കമന്റുമായി രം​ഗത്തെത്തിയത്. കുട്ടിക്കാലത്ത് നരച്ച താടിയുള്ള അപ്പുപ്പന്മാരെ കാണുമ്പോൾ സാന്റ ആണെന്ന് വിശ്വസിച്ചിരുന്ന കാലമുണ്ടായിരുന്നു എന്നായിരുന്നു ഒരാളുടെ കമന്റ്. കുട്ടികളുടെ നിഷ്കളങ്കതയാണ് അവരെ പ്രിയപ്പെട്ടതാക്കുന്നതെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now