
ഇന്ന് ലോക പിതൃദിനം; അമ്മയുടെ കുറവ് അറിയിക്കാതെ വളര്‍ത്തി, അച്ഛന് വേണ്ടിയുള്ള ആ മകളുടെ സമര്‍പ്പണം
എല്ലാ വർഷവും ജൂൺ മാസത്തിലെ മൂന്നാം ഞായറാഴ്ചയാണ് ലോക പിതൃദിനം ആചരിക്കുന്നത്.

ഇന്ന് ലോക പിതൃദിനം. ജീവിതം മാറുന്നതനുസരിച്ച് സമയം കുറയും തിരക്ക് കൂടും. ചെറുപ്പത്തിൽ നമ്മുടെയെല്ലാം സൂപ്പർഹീറോയാണ് അച്ഛൻ. എന്നാൽ മുതിർന്നപ്പോൾ ആ അച്ഛനോടൊപ്പം കുറച്ച് സമയം ചെലവഴിക്കാൻ നമ്മൾ മറന്നു പോകുന്നുണ്ടോ? കൈപിടിച്ച് പിച്ച വെക്കുമ്പോൾ മുതൽ ഏത് പ്രയാസത്തിലും ചേർത്തു നിർത്തുന്ന അച്ഛന്റെ കരുതലിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനം. എല്ലാ വർഷവും ജൂൺ മാസത്തിലെ മൂന്നാം ഞായറാഴ്ചയാണ് ലോക പിതൃദിനം ആചരിക്കുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പിതൃദിനം എന്ന ആശയത്തിന്റെ തുടക്കം 1910-ൽ അമേരിക്കയിൽ നിന്നാണ്. മാതൃദിനത്തെ കുറിച്ചുള്ള ഒരു പ്രസംഗമാണ് പിതൃദിനമെന്ന ആശയം സൊണോറ സ്മാർട്ട് ഡോഡാ എന്ന പെൺകുട്ടിയിൽ ജനിപ്പിച്ചത്. തന്നെയും തന്റെ സഹോദരങ്ങളെയും അമ്മയുടെ കുറവു അറിയിക്കാതെ വളർത്തിയ അച്ഛൻ വില്യം സ്മാർട്ടിനെ പോലുള്ള നിരവധി അച്ഛന്മാർ തങ്ങളുടെ മക്കൾക്ക് വേണ്ടി ത്യാഗം സഹിച്ച് കൂടെ നിന്നിട്ടുണ്ട്. അവർക്കായി ഒരു ദിനം വേണമെന്ന് സൊണേറ തീരുമാനിച്ചു.
WHAT TO READ NEXT

സദസ് മകളും മനസ് അമ്മയും കീഴടക്കി; ഹൃദയം തൊടുന്ന കാഴ്ച, വൈറൽ വിഡിയോ
അമേരിക്കയിൽ പിതൃദിനത്തിനായി സൊണേറ പ്രചാരം നടത്തി. ഒടുവിൽ 1910 ജൂൺ 19ന് സൊണോറയുടെ നേതൃത്വത്തിൽ ആദ്യമായി പിതൃദിനം ആചരിക്കപ്പെട്ടു. സൊണോറയുടെ ആഗ്രഹം പോലെ ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ തന്നെ പിതൃദിനത്തിന് വലിയ പ്രചാരം ലഭിച്ചു. പിന്നീട് 1972-ൽ ഐക്യരാഷ്ട്രസഭയിൽ പിതൃദിനത്തിന് ഔദ്യോഗിക അംഗീകാരം ലഭിച്ചു. അച്ഛനുമായുള്ള ബന്ധം ദൃഢപ്പെടുത്തുന്നതിനും ഓർമ്മകൾ സൃഷ്ടിക്കുന്നതിനുമാണ് ലോക പികൃദിനം ആചരിക്കുന്നത്. അച്ഛന് സമ്മാനങ്ങൾ നൽകിയും ഒരുമിച്ച് സമയം ചെലവഴിച്ചും ആളുകൾ ഈ ദിനം ആഘോഷിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'നന്നായി പഠിപ്പിക്കുക, നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക, അതായിരുന്നു മനസിൽ'; മകളുടെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ച് മനോജ് കെ ജയൻ
അമ്മയുടെ പഴയ ബ്ലൗസ് ഡിസൈനുകൾ മകളുടെ ഫാഷനിലേക്ക്; വീണ്ടും ട്രെൻഡാകുന്ന സ്റ്റൈലുകൾ
