
'കളി' പെരുമ്പാമ്പിനൊപ്പം; കൂറ്റൻ പെരുമ്പാമ്പുമായി കൂളായി ചങ്ങാത്തം കൂടി കൊച്ചു പെൺകുട്ടി; അമ്പരപ്പ് ( വീഡിയോ)
ചുവന്ന ടീ ഷർട്ടും പാന്റും നീല ചെരുപ്പും ധരിച്ച ഒരു സുന്ദരിയായ കൊച്ചുപെൺകുട്ടിയാണ് വിഡിയോയിലുള്ളത്
ഒരു പാമ്പിനെ കണ്ടാൽ സാധാരണയായി ഒരു കുട്ടി എന്താണ് ചെയ്യുക. ഭയന്നോടുകയായിരിക്കും ചെയ്യുക. കുട്ടിയുടെ സമീപം പാമ്പിനെ കണ്ടാൽ മാതാപിതാക്കൾക്കും പേടിയാകും ഉണ്ടാകുക. എന്നാൽ ഒരു കൊച്ചു പെൺകുട്ടി കൂറ്റൻ പെരുമ്പാമ്പുമായി ചങ്ങാത്തത്തിലായാലോ. വളരെ കൂളായി പെരുമ്പാമ്പുമായി കളിക്കുന്ന കൊച്ചു പെൺകുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കഴിഞ്ഞു.
ചുവന്ന ടീ ഷർട്ടും പാന്റും നീല ചെരുപ്പും ധരിച്ച ഒരു സുന്ദരിയായ കൊച്ചുപെൺകുട്ടിയാണ് വിഡിയോയിലുള്ളത്. കുട്ടി വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു കൂറ്റൻ പെരുമ്പാമ്പ് അവൾക്കരികിലേയ്ക്ക് ഇഴഞ്ഞടുത്തു. പാമ്പിനെ കണ്ട് പെൺകുട്ടിക്ക് സന്തോഷമായി. ഭയങ്കര വലിപ്പമുള്ള പെരുമ്പാമ്പാണ് കുട്ടിയുടെ അടുത്തേക്ക് വന്നത്.
പാമ്പ് കാലിന് ചുവട്ടിലേക്ക് ഇഴഞ്ഞെത്തിയപ്പോൾ അങ്ങോട്ടും ഇങ്ങോട്ടും കാല് മാറ്റുകയും, പാമ്പിന്റെ തലയിൽ പിടിക്കുകയും തലോടുകയും ഒക്കെ ചെയ്യുന്നുണ്ട്. കൂടാതെ കൂറ്റൻ പെരുമ്പാമ്പിന്റെ പുറത്ത് കിടന്ന് പുഞ്ചിരിയോടെ അതിനെ തഴുകുന്നതും വീഡിയോയിൽ കാണാം. സ്നേക്ക് വേൾഡ് എന്ന ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച് വിഡിയോ സോഷ്യൽ ലോകത്ത് അമ്പരപ്പും ആശങ്കയും നിറച്ചിട്ടുണ്ട്.
യാതൊരു ഭയവുമില്ലാതെ വമ്പൻ പെരുമ്പാമ്പിനൊപ്പം കളിക്കുന്ന പെൺകുട്ടിയുടെ ധൈര്യം കണ്ട് അദ്ഭുതപ്പെടുകയാണ് പലരും. അതേസമയം വിഡിയോ ചെയ്യുന്നതിനായി കുട്ടിയെ ഇത്ര അപകടകരമായ സാഹചര്യത്തിൽ ഇരുത്തിയതിനെ എതിർത്തും പലരും സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Related News


'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
