
വയോധികന് സർപ്രൈസ് ഒരുക്കി സഹപ്രവർത്തക; സോഷ്യൽ മീഡിയയിൽ മനം കവർന്ന് വിഡിയോ
വയോധികന് പിറന്നാൾ സർപ്രൈസ് നൽകുന്ന സഹപ്രവർത്തക

പ്രായമേതായാലും പിറന്നാൾ സർപ്രൈസ് ഇഷ്‌ടമില്ലാത്തതായി ആരാണ് ഉള്ളത്. ഹോട്ടലിൽ തിരക്കുപിടിച്ച് ജോലി ചെയ്യുന്ന വയോധികന് പിറന്നാൾ സർപ്രൈസ് നൽകുന്ന സഹപ്രവർത്തകയുടെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ മനം കവരുന്നത്. പിറന്നാൾ ആശംസകൾ നേർന്ന് കേക്കുമായി വരുന്ന സഹപ്രവർത്തകയെ കണ്ട് സർപ്രൈസായി നിൽക്കുന്ന വയോധികനെയാണ് വിഡിയോയിൽ കാണുന്നത്. ലിയോ എന്നാണ് ഇയാളുടെ പേര്.
വയോധികൻ പാത്രം കഴുകുന്നിടത്തേക്ക് സഹപ്രവർത്തക 'ഹാപ്പി ബർത്ത് ഡേ റ്റു യൂ' എന്ന് പാടി മെഴുകുതിരി കത്തിച്ചുവെച്ച കേക്കുമായി വരുന്നിടത്താണ് വിഡിയോയുടെ തുടക്കം. പാട്ട് കേട്ട് തിരിഞ്ഞു നോക്കുന്ന ലിയോ ആദ്യം എന്തു ചെയ്യണമെന്ന് അറിയാതെ അമ്പരന്നു നിന്നു. പിന്നീട് തലകുനിച്ചു നിന്ന് കണ്ണു തുടയ്‌ക്കുന്നതും വിഡിയോയിൽ കാണാം. ലിയോ വളരെ കഠിനധ്വാനിയായ മനുഷ്യനാണെന്നും എല്ലാ ദിവസവും തങ്ങൾക്ക് മിഠായി കൊണ്ടുത്തരാറുണ്ടെന്നും സഹപ്രവർത്തക പറയുന്നു.
അദ്ദേഹത്തിന് വർഷങ്ങളായി ഇത്തരം സർപ്രൈസുകൾ ലഭിച്ചിട്ടില്ലെന്നും സഹപ്രവർത്തക വിഡിയോയിൽ പറയുന്നുണ്ട്. ഗുഡ്ന്യൂസ് മൂവ്‌മെന്റ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം 16 ലക്ഷത്തോളം ആളുകൾ വിഡിയോ കണ്ടു. നിരവധി ആളുകൾ ലിയോയ്‌ക്ക് പിറന്നാൾ ആശംസിച്ച് രംഗത്തെത്തി. ഇത്തരം കുഞ്ഞു കുഞ്ഞു കാര്യങ്ങളാകും മനസിന് വലിയ സന്തോഷങ്ങൾ കൊണ്ടു തരുന്നത്. അദ്ദേഹത്തിന് പിറന്നാൾ സർപ്രൈസ് ഒരുക്കിയ സഹപ്രവർത്തയ്‌ക്ക് വലിയ മനസുണ്ടെന്നും ചിലർ കമന്റു ചെയ്‌തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



