മെട്രോ ട്രെയിനിൽ ഇരിക്കാൻ സീറ്റില്ല, വീട്ടിൽ നിന്നും സോഫയും ചുമന്നെത്തി യുവാവ് 

മെട്രോ ട്രെയിനിൽ സോഫയുമായി യുവാവ്

യുവാവ് സോഫയുമായി മെട്രോ ട്രെയിനിൽ/ ചിത്രം ഫെയ്‌സ്‌ബുക്ക്
Last Updated :20 January 2024, 9:19 am IST

ജോലി ചെയ്ത് തളര്‍ന്ന് വരുമ്പോള്‍ തിരക്കു പിടിച്ച ട്രെയിനിലോ ബസിലോ ഇരിക്കാന്‍ സീറ്റില്ലാതെ നിന്നു യാത്ര ചെയ്യേണ്ട അവസ്ഥ നമ്മളില്‍ ഭൂരിഭാഗം ആളുകളും അഭിമുഖീകരിച്ചിട്ടുണ്ടാവും. എന്നാൽ തിരക്കു പിടിച്ച മെട്രോ ട്രെയിനില്‍ പല തവണയായി സീറ്റു കിട്ടാതായപ്പോൾ സ്വന്തമായി ഇരിക്കാൻ വീട്ടിൽ നിന്നും സോഫ കൊണ്ടു വന്നാണ് ചൈനയിൽ ഒരു യുവാവ് ഈ പ്രശ്നത്തിന് പരിഹാരം കണ്ടത്.

Story image

പുറത്ത് ചുമന്ന് യുവാവ് മെട്രോ സ്റ്റേഷൻ പ്ലാറ്റ് ഫോമിലേക്കും പിന്നീട് ട്രെയിനിനുള്ളിലും സോഫ ഉപയോ​ഗിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മെട്രോ അധികൃതരുടെ അനുമതിയോടെയാണ് ഇതെല്ലാം ചെയ്യുന്നതെന്ന് യുവാവ് പറഞ്ഞു. ഇതിനായി പ്രത്യേകം ഡിസൈൻ ചെയ്‌തതാണ് ഈ സോഫ. അധികം ഭാരമില്ലാതെ പുറത്ത് തൂക്കിയിടാവുന്ന തരത്തിലാണ് ഈ സോഫ നിർമിച്ചിരിക്കുന്നത്.

ഓഫീസില്‍ നിന്നും വീട്ടിലേക്ക് പോകുമ്പോള്‍ സ്ഥിരമായി സീറ്റ് കിട്ടാതായപ്പോഴാണ് സ്വന്തമായി കസേര കരുതാമെന്ന് ആലോചിച്ചത്. മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിലാണ് സോഫ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now