
'രാജാവിന്റെ കൈ', സ്വപ്നത്തില്‍ കണ്ട വിചിത്ര പാചകവിധി യാഥാര്‍ത്ഥ്യമാക്കി; ട്വിറ്ററില്‍ വൈറലായ ഒരു പരീക്ഷണം
ഗെയിം ഓഫ് ത്രോണ്‍സ് ആരാധകര്‍ക്ക് ഏറെ പരിചിതമായ 'കിങ്സ് ഹാന്‍ഡ്' ആണ് ഈ വിഭവത്തിന്റെ പേര്
സ്വപ്നം കാണുന്ന പതിവ് പലര്‍ക്കും ഉണ്ടെങ്കിലും കണ്ടതില്‍ പാതി മറന്നും ബാക്കി പാതി അവ്യക്തമായി തുടരുന്നതുമൊക്കെയാണ് ഭൂരിഭാഗം ആളുകളുടെയും അവസ്ഥ. എന്നാലിവിടെ ഒരാള്‍ താന്‍ കണ്ട സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ്. വിചിത്രമായ ഒരു വിഭവത്തിന്റെ റെസിപ്പി സ്വപ്നം കണ്ട ഇയാള്‍ ഇപ്പോഴിതാ ആ വിഭവം തയ്യാറാക്കിയിരിക്കുന്നു.
കാല്പനിക കഥകളോടും ഭക്ഷണത്തോടുമുള്ള പ്രിയം സ്വപ്നത്തില്‍ പ്രതിഫലിച്ചതാകാം. ഗെയിം ഓഫ് ത്രോണ്‍സ് ആരാധകര്‍ക്ക് ഏറെ പരിചിതമായ 'കിങ്സ് ഹാന്‍ഡ്' ആണ് ഈ വിഭവത്തിന്റെ പേര്. അകത്ത് ഗ്രീക്ക് സാലഡ് നിറച്ച കൈയുടെ ആകൃതിയിലുള്ള ഒരു കുക്കി ആണ് ഇത്. തന്റെ ട്വിറ്റര്‍ പേജിലുടെ ഉണ്ടാക്കിയ വിഭവത്തിന്റെ ചിത്രങ്ങള്‍ ഇയാള്‍ പങ്കുവച്ചിട്ടുണ്ട്.
എം ആന്‍ഡ് എം കുക്കീസിനുള്ളില് ഗ്രീക്ക് സാലഡ് ഫില്‍ ചെയ്താണ് ഇത് തയ്യാറാക്കിയത്. ട്വിറ്ററില്‍ ഞൊടിയിടയില്‍ വൈറലായ പോസ്റ്റ് 22,000ത്തോളം റീട്വീറ്റുകള്‍ നേടിക്കഴിഞ്ഞു. ചിത്രങ്ങള്‍ക്ക് കൂടുതല്‍ ആരാധകരെ ലഭിച്ചതോടെ പാചകപരീക്ഷണത്തില്‍ ഓരോ ഘട്ടവും വിശദമായി വിവരിച്ചിട്ടുമുണ്ട് ഇയാള്‍.
I had a dream where there was a food called âKingâs Handâ, a hollow hand made of m&m cookie, filled with Greek salad.
â neo-cannolialist (@thatfrood) December 6, 2020
I could not stop thinking about it.
Here is the culmination of a week long effort. pic.twitter.com/tMVutcj9H8
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഫോട്ടോയ്ക്ക് വേണ്ടി പിന്നാലെ കൂടി ആരാധിക; ഗൗനിക്കാതെ ദുല്‍ഖര്‍; ഒന്ന് പോസ് ചെയ്താല്‍ എന്ത് നഷ്ടപ്പെടാനാണെന്ന് വിമർശനം, മറുപടി

ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സഞ്ജു തുടരും...

ലൈംഗിക പീഡന പരാതിയുമായി 11 വിദ്യാർത്ഥിനികൾ; കോൺഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി

'മാഫിയയുടെ ലോകത്തായിരുന്നു...'; അനസ്തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോന്; ആശുപത്രിയില്‍ നിന്നും വിഡിയോ



