ഒരു മിനിറ്റിൽ നാല് കപ്പ് ഓട്സ് കഞ്ഞി; ​ഗിന്നസ് റെക്കോർഡിട്ട് യുവാവ്, വിഡിയോ

ഓട്‌സ് കഞ്ഞി കുടിച്ച് ഗിന്നസ് റെക്കോര്‍ഡ് ഇടുന്നതിനെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

oats
ഒരു മിനിറ്റിൽ നാല് കപ്പ് ഓട്സ് കഞ്ഞി
Last Updated :31 July 2024, 4:34 pm IST
Edited by :Anju

വിറ്റാമിനുകള്‍, ധാതുകള്‍, നാരുകള്‍, ആന്റ്-ഓക്‌സിഡന്റുകള്‍ തുടങ്ങിയ അവശ്യ പോഷകങ്ങള്‍ അടങ്ങിയ ഓട്‌സ് ആരോഗ്യകരമായ ഒരു ബ്രേക്ക് ഫാസ്റ്റ് ഓപ്ഷനാണ്. എത്ര വിശപ്പാണെങ്കിലും ഒരു ബൗള്‍ ഓട്‌സ് കഞ്ഞി കുടിച്ചാല്‍ വിശപ്പ് പമ്പ കടക്കും. എന്നാല്‍ ഓട്‌സ് കഞ്ഞി കുടിച്ച് ഗിന്നസ് റെക്കോര്‍ഡ് ഇടുന്നതിനെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

നോര്‍വെ സ്വദേശിയായ ജോഹന്നാസ് ബെർജ് ഒരു മിനിറ്റില്‍ 4.2 കപ്പ് ഓട്‌സ് കഞ്ഞി കുടിച്ചാണ് ഗിന്നസ് റെക്കോര്‍ഡ് നേട്ടമുണ്ടാക്കിയിരിക്കുന്നത്. ഒരു യുഎസ് ഓട്‌സ് മീല്‍ കപ്പിന്റെ അളവ് എന്നത് 240 ഗ്രാം ആണ്. 1,014 ഗ്രാം ഓട്‌സ് കഞ്ഞിയാണ് അറുപതു സെക്കന്റില്‍ ജോഹന്നാസ് കഴിച്ചിറക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജോഹന്നാസ് ഓട്‌സ് കഞ്ഞി കുടിക്കുന്നതിന്റെ വിഡിയോ ഗിന്നസ് വേള്‍സ് റെക്കോര്‍ഡ് ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചു. വിഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. സ്‌കൂളില്‍ അല്ലെങ്കില്‍ ഓഫീസില്‍ പോകുന്നതിന് മുന്‍പ് വീടുകളില്‍ എത്തിയാല്‍ ഈ റെക്കോര്‍ഡ് പൊട്ടിച്ചു തരാമെന്നായിരുന്നു വിഡിയോയ്ക്ക് താഴെ വന്ന ഒരു രസകരമായ കമന്റ്. എന്നാല്‍ കാണുന്നത്ര എളുപ്പമുള്ളതല്ലെന്നും ഇത് പരീക്ഷിക്കുന്നത് ദഹന പ്രശ്‌നം പോലുള്ളവ ഉണ്ടാക്കുമെന്നും മറ്റൊരാള്‍ ചൂണ്ടികാട്ടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now