
News Now
'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
മൃഗങ്ങളുടെയും കുട്ടികളുടെയുമൊക്കെ വിഡിയോകള്‍ക്ക് ഇന്റര്‍നെറ്റില്‍ ആരാധകര്‍ ഏറെയാണ്. നെഗറ്റീവ് വാര്‍ത്തകള്‍ നിറയുന്ന ഫീഡില്‍ അല്പമൊരു ആശ്വാസം തന്നെയാണ് ഇത്തരം ക്യൂട്ട് വിഡിയോകള്‍ സമ്മാനിക്കുന്നത്. അത്തരത്തിലൊരു വിഡിയോയാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലായിരിക്കുന്നത്. അമ്മക്കോഴിയെ സ്വന്തം അമ്മയെന്ന് തെറ്റിദ്ധരിച്ച രണ്ട് പട്ടിക്കുട്ടികളാണ് വിഡിയോയിലെ താരങ്ങള്‍.
മക്കളെ കരുതലോടെ നോക്കുന്ന കാര്യത്തില്‍ തള്ളക്കോഴികള്‍ എപ്പോഴും പ്രശംസനേടാറുണ്ട്. എന്നാലിതാ തള്ളക്കോഴിയേക്കണ്ട് സ്വന്തം അമ്മയാണെന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണ് വിഡിയോയിലെ പട്ടിക്കുട്ടികള്‍. കോഴിക്കുഞ്ഞുങ്ങള്‍ ഇരിക്കുന്നത് പോലെ തള്ളക്കോഴിയുടെ അടിയില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ് ഇവ. പട്ടിക്കുട്ടികള്‍ കയറി ഇരുന്നതോടെ കഴിക്കുഞ്ഞുങ്ങളെല്ലാം തള്ളക്കോഴിയുടെ അടിയില്‍ നിന്ന് ഔട്ടായി. ഇതെല്ലാം കണ്ട് പൂവന്‍കോഴിയും അടുത്തുതന്നെയുണ്ട്.
10 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ട്. പിടക്കോഴിയുടെ സത്യസന്ധതയെ സംശയിക്കുന്ന പൂവന്, ഇതിപ്പോ എന്താ സംഭവിച്ചതെന്ന് ചിന്തിച്ച് നില്ക്കുന്ന പൂവന് എന്നെല്ലാമാണ് കമന്റുകള്‍.
Someone is confused. pic.twitter.com/wlzwU9LvWr
—
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


