നാല് വയസുകാരൻ പുറത്ത് നിന്ന് കൊണ്ടു വന്ന 'കൂട്ടുകാരനെ' കണ്ട് അമ്പരന്ന് അമ്മ; ചങ്ങാതിമാർ ക്യൂട്ടെന്ന് സോഷ്യൽ മീഡിയ

ഡൊമിനിക്കും മാൻകുട്ടിയും/ ഫെയ്സ്ബുക്ക്
Last Updated :20 January 2024, 8:40 am IST

News Now

പുറത്തു കളിക്കുകയായിരുന്ന നാല് വയസുകാരൻ ‍ഡൊമിനിക്ക് മുറിയിൽ തിരിച്ചെത്തിയപ്പോൾ അമ്മ സ്റ്റെഫാനി ബ്രൗൺ അക്ഷരാർഥത്തിൽ ഒന്ന് അമ്പരന്നു. ഒറ്റയ്ക്ക് പോയ മകന്റെ കൂടെ മറ്റൊരു ആളെ കണ്ടതാണ് ആ അമ്മയെ ആദ്യം അമ്പരപ്പിച്ചത്. ആ നാല് വയസുകാരൻ ഒരു കുഞ്ഞു മാൻകുട്ടിയെയാണ് ഒപ്പം കൂട്ടിയത്. 

വെർജീനിയയിലെ മസ്സാനുട്ടെൻ റിസോർട്ടിൽ അവധിക്കാലം ചെലവിടാനെത്തിയതായിരുന്നു  കുടുംബം. അതിനിടെയാണ് ഡൊമിനിക് പുറത്ത് കറങ്ങാനിറങ്ങിയത്, തിരികെ വന്നതോ മാൻകുട്ടിയുമായി. ഡൊമിനിക്കുമായി നല്ല അടുപ്പമുള്ളതു പോലെയായിരുന്നു മാൻകുട്ടിയുടെ പെരുമാറ്റമെന്നത് തന്നെ അമ്പരിപ്പിച്ചുവെന്ന് സ്റ്റെഫാനി പറയുന്നു. 

കുറച്ചൊന്നു അമ്പരന്നെങ്കിലും സ്റ്റെഫാനി ഉടൻ തന്നെ ഫോൺ കൈയിലെടുത്ത് 'അപൂർവ സുഹൃത്തുക്കളു'ടെ ഫോട്ടോ സ്റ്റെഫാനി പകർത്തി. പിന്നീട് ചിത്രം ഫെയ്‌സ്ബുക്കിലും പോസ്റ്റ് ചെയ്തു. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ ഫോട്ടോ ഹിറ്റായി മാറി. 

Story image

രണ്ട് കുട്ടികളും വളരെ 'ക്യൂട്ടാ'ണെന്ന് നിരവധി പേർ കമന്റ് ചെയ്തു. ചിരപരിചിതരെ പോലെയാണ് ഇരുവരും തോന്നിപ്പിക്കുന്നതെന്ന് മറ്റൊരാൾ പ്രതികരിച്ചു. മനോഹരമായ കാഴ്ചയെന്ന് മറ്റു പലരും പ്രതികരിച്ചു. 

കുറച്ചു ഭക്ഷണം നൽകാനാണ് ഡൊമിനിക് മാൻകുട്ടിയെ വീടിനുളളിലേക്ക് കൂട്ടി വന്നതെന്ന് സ്റ്റെഫാനി പറഞ്ഞു. പിന്നീട് അതിനെയും കൂട്ടി പുറത്തേക്ക് പോകാനും മാനിന്റെ അമ്മ തിരഞ്ഞു നടക്കുന്നുണ്ടാവുമെന്നും പറഞ്ഞപ്പോൾ ഡൊമിനിക് മാൻകുട്ടിയെ പുറത്തു കൂട്ടിപ്പോയി മടങ്ങിയെത്തിയതായും സ്‌റ്റെഫാനി വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates