
റോസ് പോലുള്ള പൂച്ചെടികളും തക്കാളി ഉള്പ്പെടെയുള്ള പച്ചക്കറി ചെടികള്ക്കും മികച്ച വളമാണിത്

News Now
ആറ് സിക്സ്, നാല് ബൗണ്ടറി, വീണ്ടും 20 പന്തില് 'സൂപ്പര് ഫിഫ്റ്റി'; തൂക്കി സഞ്ജു ചേട്ടന്

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നിയമസഭാ സാമാജികര്ക്കായി കോട്ടയം കാരിത്താസ് 'ആശുപത്രിയുടെ സൗജന്യ മെഡിക്കല് സ്ക്രീനിംഗ് ക്യാമ്പ്

ഒൻപതാം ക്ലാസുകാരനെ പീഡിപ്പിച്ച റിട്ട. എസ് ഐക്ക് അഞ്ച് വർഷം കഠിനതടവ്

നമ്മുടെ അടുക്കളകളില് ദിവസേന ഏറ്റവും കൂടുതല് ഉണ്ടാകുന്ന ഒരു പാഴ്വസ്തുവാണ് ഉള്ളിത്തോല്. സാധാരണയായി ഇത് ചവറ്റുകുട്ടയിലേക്ക് എറിയുകയാണ് പതിവ്. എന്നാല്, ചെടികള്ക്ക് ആവശ്യമായ പൊട്ടാസ്യം, കാല്സ്യം, മഗ്നീഷ്യം, ഇരുമ്പ്, സിങ്ക് തുടങ്ങി ധാരാളം പോഷകങ്ങള് അടങ്ങിയ മികച്ച ജൈവവളമാണ് ഉള്ളിത്തോല് എന്ന് പലര്ക്കും അറിയില്ല. രാസവളങ്ങള് ഒഴിവാക്കി പൂര്ണമായും ജൈവരീതിയില് ചെടികള് വളര്ത്താന് ആഗ്രഹിക്കുന്നവര്ക്ക് ചെലവില്ലാതെ വീട്ടില് തന്നെ തയ്യാറാക്കാവുന്നതാണ് ഉള്ളിത്തോല് വളം. റോസ് പോലുള്ള പൂച്ചെടികളും തക്കാളി ഉള്പ്പെടെയുള്ള പച്ചക്കറി ചെടികള്ക്കും മികച്ച വളമാണിത്.
ഉള്ളിത്തോല് ദ്രാവകം (Onion Peel Tea)
ഏറ്റവും എളുപ്പത്തിലും ഫലപ്രദമായും തയ്യാറാക്കാവുന്ന ഒന്നാണിത്. ഒരുപിടി ഉള്ളിത്തോല് 1 ലിറ്റര് വെള്ളത്തില് 24 മുതല് 48 മണിക്കൂര് വരെ കുതിര്ത്തു വെക്കുക. ഈ സമയത്തിനുള്ളില് വെള്ളത്തിന്റെ നിറം കടും ചുവപ്പോ തവിട്ടോ ആയി മാറും. ഈ വെള്ളം അരിച്ചെടുത്ത ശേഷം അതിലേക്ക് തുല്യ അളവില് സാധാരണ വെള്ളം ചേര്ത്തുവേണം ചെടികളുടെ ചുവട്ടില് ഒഴിച്ചു കൊടുക്കാന്.
ചെടികളുടെ വേരുകള് പെട്ടെന്ന് വളരാനും പൂക്കളും കായ്കളും സമൃദ്ധമായി ഉണ്ടാകാനും ഇത് സഹായിക്കുന്നു. പച്ചക്കറികള്ക്കും പൂച്ചെടികള്ക്കും (പ്രത്യേകിച്ച് റോസ്, ചെമ്പരത്തി) ഇത് മികച്ചതാണ്.
ഫോലിയാര് സ്പ്രേ (Foliar Spray)
ഉള്ളിത്തോല് വെള്ളത്തില് തിളപ്പിച്ച് തണുപ്പിച്ചെടുക്കുക. അല്ലെങ്കില് മുകളില് പറഞ്ഞ ദ്രാവകവളം കൂടുതല് വെള്ളം ചേര്ത്ത് ലയിപ്പിച്ചെടുക്കുക. ഈ ലായനി ഒരു സ്പ്രെയര് കുപ്പിയിലാക്കി ചെടികളുടെ ഇലകളുടെ ഇരുവശത്തും തളിച്ചു കൊടുക്കുക.
ചെടികളെ ആക്രമിക്കുന്ന ചെറിയ പ്രാണികളെയും കീടങ്ങളെയും ഒരുപരിധിവരെ അകറ്റിനിര്ത്താന് ഉള്ളിയുടെ ശക്തമായ മണം സഹായിക്കും. ഇലകള്ക്ക് നല്ല പച്ചപ്പും തിളക്കവും ലഭിക്കുകയും ചെയ്യും.

കടലപ്പിണ്ണാക്ക് വെള്ളമോ കഞ്ഞിവെള്ളമോ ചേര്ത്ത് നല്കിയാല് വളത്തിന്റെ ഗുണം ഇരട്ടിയാകും - AI Generated Image
മണ്ണില് നേരിട്ട് ചേര്ക്കല്
ചെടികളുടെ ചുവട്ടിലെ മണ്ണില് നേരിട്ടും ഉള്ളിത്തോല് ഉപയോഗിക്കാം. ഉള്ളിത്തോല് ചെറുതായി പൊടിച്ചോ അല്ലാതെയോ ചെടികളുടെ ചുവട്ടിലെ മണ്ണില് വിതറാം. മണ്ണിലെ ഈര്പ്പം നിലനിര്ത്താന് ഇത് സഹായിക്കും. ദിവസങ്ങള്ക്കുള്ളില് ഇവ ജീര്ണിച്ച് മണ്ണില് ലയിക്കുകയും മണ്ണ് പോഷകസമൃദ്ധമാവുകയും ചെയ്യും.
കമ്പോസ്റ്റ് ഉണ്ടാക്കാന്
കമ്പോസ്റ്റ് ബിന്നുകളില് ഇടുമ്പോള് ഉള്ളിത്തോല് വലിയൊരു പങ്കുവഹിക്കുന്നു. നൈട്രജന്, കാല്സ്യം തുടങ്ങിയ ഘടകങ്ങള് കമ്പോസ്റ്റിന്റെ ഗുണനിലവാരം ഉയര്ത്തുകയും കമ്പോസ്റ്റ് പെട്ടെന്ന് തയ്യാറാവാന് സഹായിക്കുകയും ചെയ്യും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്
ആഴ്ചയില് ഒന്നോ രണ്ടോ തവണ മാത്രം ഈ വളം ചെടികള്ക്ക് നല്കിയാല് മതിയാകും. ദ്രാവകവളം തയ്യാറാക്കുമ്പോള് അതിലേക്ക് അല്പം കടലപ്പിണ്ണാക്ക് വെള്ളമോ കഞ്ഞിവെള്ളമോ ചേര്ത്ത് നല്കിയാല് വളത്തിന്റെ ഗുണം ഇരട്ടിയാകും. അടുക്കളത്തോട്ടത്തിലെ ചെടികള് പൂത്തുലയാനും സമൃദ്ധമായി കായ്ക്കാനും ഈ കൊച്ചു സൂത്രം മാത്രം മതി.
WHAT TO READ NEXT

പഴത്തൊലി കളയല്ലേ...; ചെടികള് തഴച്ചുവളരാന് ഇത് സൂപ്പര് ജൈവവളം
WHAT TO READ NEXT

മുട്ടത്തോട് കളയല്ലേ; ചെടികള്ക്ക് ജീവനേകാന് 6 രീതിയില് ഉപയോഗിക്കാം
Summary
Turn Kitchen Waste into Gold: How to Use Onion Peels as an Organic Plant Fertilizer
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
